വിശുദ്ധ ഖുര്‍ആന്‍ » മലയാളം » പുസ്തകങ്ങള് » അംഗശുദ്ധിയും നമസ്കാരവും
അംഗശുദ്ധിയും നമസ്കാരവും
അംഗശുദ്ധി, നമസ്കാരം എന്നീ വിഷയങ്ങളില്‍ ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ ഉതൈമീന്‍, ശൈഖ് സ്വാലിഹ് അല്‍ ഫൌസാന്‍ എന്നീ പ്രഗല്‍ഭ പണ്ഡിതരുടെ രചനകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകം. വുദുവിന്റെ ശര്ത്വ്, ഫര്ദ്, സുന്നത്തുകള്‍, ദുര്‍ബലമാവുന്ന കാര്യങ്ങള്‍, രൂപം, നമസ്കാരത്തിന്റെ രൂപം, റുക്നുകള്‍, വാജിബുകള്‍, സുന്നത്തുകള്‍, എന്നിവ വിശദീകരിക്കുന്നു.എഴുതിയത് : അബ്ദുല്‍ ജബ്ബാര്‍ മദീനി
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - ദമ്മാം
Source : http://www.islamhouse.com/p/329084
പുസ്തകങ്ങള്
- ശാന്തി ദൂത്‌ഇസ്ലാമിക പാഠങ്ങളെ സംബന്ധിച്ചും അതിന്റെ സവിശേഷതകളെ സംബന്ധിച്ചും വ്യക്തമാക്കുന്ന കൃതിയാണ് ഇത്. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും പ്രയോജനം കൊണ്ട് മികച്ചതാണ് ഈ കൃതി. ആരാണ് സ്രഷ്ടാവ്, ആരാണ് സാക്ഷാല്‍ ആരാധ്യന്‍, മനുഷ്യ ജീവിതത്തിന്റെ ദൗത്യവും ലക്ഷ്യവുമെന്ത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ഇതില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. ശൈലീ സരളതകൊണ്ട് സമ്പന്നമാണ് ഈ ലഘു ഗ്രന്ഥം. അല്ലാഹു നമുക്കിതിനെ ഉപകാരപ്രദമാക്കിത്തീര്‍ക്കട്ടെ.'
എഴുതിയത് : മുഹ്’യുദ്ദീന്‍ തരിയോട്
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര് : ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - ഒനൈസ
Source : http://www.islamhouse.com/p/329080
- സൌഭാഗ്യത്തിലേക്കുള്ള പാതസൌഭാഗ്യം സകലരുടേയും മോഹമാണ്. ഓരോരുത്തര്ക്കും സൌഭാഗ്യത്തെ സംബന്ധിച്ച ധാരണകളും വ്യത്യസ്തമാണ്. അതിനെ പ്രാപിക്കാനെന്നോണം മനുഷ്യന് പല വഴികളും തേടാറുമുണ്ട്. ഈ ലഘു ഗ്രന്ഥം യഥാര്ഥ സൌഭാഗ്യത്തെയും, അതിനെ പ്രാപിക്കാനുള്ള ശരിയായ വഴികളേയും, പ്രമാണങ്ങളുടേയും അനുഭവങ്ങളുടേയും വെളിച്ചത്തില് വിശദീകരിക്കുകയാണ്. ലളിതമായി വിരചിതമായ ഈ കൃതി വായനക്കാരന് ഉപകാരപ്രദമായി ഭവിക്കും എന്ന കാര്യത്തില് സന്ദേഹമില്ല. ദേശീയ വൈജ്ഞാനിക മത്സരം കൂടാതെ, ഈ കൃതിയെ അടിസ്ഥാനമാക്കി ഇതിന്റെ അവസാനം ഒരു ചോദ്യാവലി നല്കിയിട്ടുണ്ട്. പ്രസ്തുത ചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങള് ഈ കൃതിയില് നിന്നു തന്നെയാണ് നല്കേണ്ടത്. മത്സരത്തില് വിജയികളാകുന്നവര്ക്ക് സമ്മാനങ്ങളും നല്കുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് പുസ്തകത്തിന്റെ അവസാന പുറം വായിച്ചു നോക്കുക.
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/321153
- റമദാനിനെ സ്വാഗതം ചെയ്യുമ്പോള്‍ ?വ്രതത്തിന്റെ കര്‍മ്മശാസ്ത്രങ്ങള്‍, സംസ്കരണ ചിന്തകള്‍, ആരോഗ്യവശങ്ങള്‍ എന്നിവയടങ്ങുന്ന കൃതി
പരിശോധകര് : ശാക്കിര്‍ ഹുസൈന്‍ സ്വലാഹി
പരിഭാഷകര് : ഹംസ ജമാലി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ &ഗൈഡന്‍സ് സെന്‍റര്‍ - മജ്മഅ്
Source : http://www.islamhouse.com/p/174555
- അല്ലാഹുവിന്‍റെ ഔലിയാക്കള്‍വിലായത്തും കറാമത്തും വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രവാചകചര്യയുടെയും സച്ചരിതരായ അനുഗാമികളുടെ ചര്യയുടെയും വീക്ഷണത്തില്‍ ഒരു സമഗ്ര പരിശോധനക്ക് വിധേയമാക്കപ്പെടുകയാണ് ഈ ഗ്രന്ഥത്തില്‍....
എഴുതിയത് : കുഞ്ഞീദു മദനി
പ്രസാധകര് : കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍
Source : http://www.islamhouse.com/p/523
- വഹാബിസം മിഥ്യയും യാഥാര്‍ഥ്യവുംമുസ്ലിം ലോകത്ത് ഛിദ്രതയും കുഴപ്പങ്ങളുമുണ്ടാക്കിയത് വഹാബികളാണെന്ന് ശത്രുക്കള്‍ പ്രചരിപ്പിക്കാറുണ്ട്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരിലും ഇന്ന് വഹാബിസം ക്രൂശിക്കപ്പെടാറുണ്ട്. എന്താണ് വഹാബിസം? ആ പേരിലുള്ള ഒരു ഗ്രൂപ്പ് എന്നെങ്കിലും ചരിത്രത്തില്‍ നില നിന്നിട്ടുണ്ടോ? വഹാബികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ആശയാദര്‍ശങ്ങളും അഹ്ലു സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശങ്ങളും തമ്മില്‍ പൊരുത്തപ്പെടാത്ത വല്ല മേഘലകളുമുണ്ടോ? ഭീകരവാദം, തീവ്രവാദം തുടങ്ങിയവയുമായി വഹാബികളെന്ന് വിളിക്കപ്പെടുന്നവര്‍ക്ക് വല്ല ബന്ധവുമുണ്ടോ? ഒരു സംക്ഷിപ്ത പഠനം.
എഴുതിയത് : നാസര്‍ ബ്നു അബ്ദുല്‍ കരീം അല്‍ അക്’ല്‍
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/385423