മലയാളം - സൂറ ഫലഖ്

മലയാളം

സൂറ ഫലഖ് - छंद संख्या 5
قُلْ أَعُوذُ بِرَبِّ الْفَلَقِ ( 1 ) ഫലഖ് - Ayaa 1
പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
مِن شَرِّ مَا خَلَقَ ( 2 ) ഫലഖ് - Ayaa 2
അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌.
وَمِن شَرِّ غَاسِقٍ إِذَا وَقَبَ ( 3 ) ഫലഖ് - Ayaa 3
ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.
وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ( 4 ) ഫലഖ് - Ayaa 4
കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും
وَمِن شَرِّ حَاسِدٍ إِذَا حَسَدَ ( 5 ) ഫലഖ് - Ayaa 5
അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.

പുസ്തകങ്ങള്

  • വൈവാഹിക നിയമങ്ങള്‍വിവാഹത്തിന്റെ ലക്‌ഷ്യം, വൈവാഹിക രംഗങ്ങളില്‍ കണ്ടു വരുന്ന അധാര്മ്മി ക പ്രവണതകള്‍, വിവാഹ രംഗങ്ങളില്‍ വധൂവരന്മാര്‍ പാലിക്കേണ്ട മര്യാദകള്‍, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ എന്നിങ്ങനെ വിവാഹത്തെ കുറിച്ച സമഗ്രമായ വിശദീകരണം.

    എഴുതിയത് : അബ്ദുല്‍ ലതീഫ്‌ സുല്ലമി

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    Source : http://www.islamhouse.com/p/314513

    Download :വൈവാഹിക നിയമങ്ങള്‍വൈവാഹിക നിയമങ്ങള്‍

  • വിശ്വാസദീപ്തി അഥവാ സന്‍മാര്‍ഗ്ഗദര്‍ശനംവിശ്വാസ കാര്യങ്ങളിലെ സലഫീ മന്‍ഹജ്‌ (പൂര്‍വ്വീകരായ സച്ചരിതരുടെ മാര്‍ഗ്ഗം) എപ്രകാരമായിരുന്നു എന്ന്‌ കൃത്യമായും മനസ്സിലാക്കാന്‍ സഹായിക്കുന്ന, അല്ലാഹു വിന്‍റെ നാമവിശേഷണങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിലെ പൂര്‍വ്വികരുടെ നിലപാട്‌ വ്യക്തമായി പ്രതിപാദിക്കുന്ന രചന. പരലോക സംബന്ധമായ വിഷയങ്ങള്‍ , മദ്‌'ഹബിന്‍റെ ഇമാമുകള്‍ ‍, ഇസ്ലാമിന്‍റെ പേരില്‍ ഉടലെടുത്തിട്ടുള്ള നവീന വാദികളായ പിഴച്ച കക്ഷികള്‍ എന്നിവരെക്കുറിച്ചും വിശദീകരിക്കുന്നു.

    എഴുതിയത് : മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : അബ്ദുല്‍ ലതീഫ്‌ സുല്ലമി

    പ്രസാധകര് : ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍, സുലൈ, റിയാദ്‌, സൗദി അറേബ്യ

    Source : http://www.islamhouse.com/p/60623

    Download :വിശ്വാസദീപ്തി അഥവാ സന്‍മാര്‍ഗ്ഗദര്‍ശനംവിശ്വാസദീപ്തി അഥവാ സന്‍മാര്‍ഗ്ഗദര്‍ശനം

  • ഖുര്‍ആനും ഇതര വേദങ്ങളുംതോറ, ബൈബിള്‍, ഹൈന്ദവവേദഗ്രന്ഥങ്ങള്‍ എന്നിവയുടെ പ്രാമാണികതയെ ഖുര്‍ആനുമായി താരതമ്യം ചെയ്ത്‌ ഖുര്‍ആനിന്‍റെ വ്യതിരിക്തത വ്യക്തമാക്കുന്നു.

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/2352

    Download :ഖുര്‍ആനും ഇതര വേദങ്ങളും

  • സ്നേഹപൂര്‍വ്വം മമ്മിക്ക്‌ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്‍ഹമായ ഗ്രന്ഥമാണ്‌. തന്റെ അമ്മയെ സ്നേഹപൂര്‍വം സംബോധന ചെയ്തു കൊണ്ട് ‌, ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള്‍ ബൈബിളില്‍ നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ്‌ ഇതിലുള്ളത്‌. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്‍ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്‍ത്രി ഇതില്‍ കൃത്യമായി സമര്‍ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിത രചനയാണ്‌ ഈ കൃതി.

    പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി

    Source : http://www.islamhouse.com/p/358876

    Download :സ്നേഹപൂര്‍വ്വം മമ്മിക്ക്‌

  • ഏക ദൈവ വിശ്വാസം രണ്ടു സാക്ഷ്യ വാക്യങ്ങളുടെ അര്‍ത്ഥം, ആരാധനയില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍തൗഹീദ്‌, രണ്ട്‌ ശഹാദത്ത്‌ കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം.

    എഴുതിയത് : മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/354868

    Download :ഏക ദൈവ വിശ്വാസം രണ്ടു സാക്ഷ്യ വാക്യങ്ങളുടെ അര്‍ത്ഥം, ആരാധനയില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share