വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » ആഗ്രഹ സഫലീകരണം
ആഗ്രഹ സഫലീകരണം
ആഗ്രഹങ്ങള് മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്ഭങ്ങളില് തങ്ങളുടെ മാത്രം കഴിവുകള് കൊണ്ട് അവയെ നേരിടാന് കഴിയില്ല എന്ന് മനസ്സിലാവുമ്പോള് മനുഷ്യന് അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്ഗദര്ശനം നല്കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള് ഇത്തരം സന്ദര്ഭങ്ങളെ എങ്ങനെയാണ് നേരിട്ടത് എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില് പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്ത്ഥ ദൈവമല്ലാത്ത മനുഷ്യര് പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ നിരര്ത്ഥകതയെ കുറിച്ചും ഈ പുസ്തകത്തില് പ്രതിപാദിക്കുന്നു.പരിശോധകര് : മുഹമ്മദ് കുട്ടി അബൂബക്കര്
പ്രസാധകര് : കേരളാ നദ്വത്തുല് മുജാഹിദീന്
Source : http://www.islamhouse.com/p/329072
പുസ്തകങ്ങള്
- കപട വിശ്വാസിയുടെ ബഹുനിറങ്ങള്മുഅ്മിനുകള്ക്കിടയില് വിശ്വാസികളായി അഭിനയിക്കുകയും ഇസ്ലാമിന്റേയും മുസ്ലിംകളുടേയും തകര്ച്ചക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്ന കപടന്മാരാണ് മുനാഫിഖുകള്. പ്രവാചകന്റെ കാലം മുതല്ക്കേ ഈ വിഭാഗത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആരാണിവര്? അവരുടെ സ്വഭാവങ്ങളും നിലപാടുകളുമെന്താണ്? അവരെ തിരിച്ചറിയാനാകുന്നത് എങ്ങിനെ? തുടങ്ങിയ കാര്യങ്ങള് പ്രാമാണികമായി വിശദീകരിക്കുന്ന് കൃതിയാണ് ഇത്.
പരിശോധകര് : മുഹമ്മദ് സിയാദ് കണ്ണൂര് - മുഹമ്മദ് സിയാദ് കണ്ണൂര് - മുഹമദ് സിയാദ് കനൂര് - മുഹമദ് സിയാദ് കനൂര്
പരിഭാഷകര് : മുഹമ്മദ് കബീര് സലഫി
പ്രസാധകര് : www.alimam.ws-ഇമാം അല് മസജിദ് സൈററ്
Source : http://www.islamhouse.com/p/334662
- പുകവലി മാരകമാണ്; നിഷിദ്ധവുംജനങ്ങള് നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച് രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്. അതു മ്ളേഛമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്ക്കി ടയില് അതു വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതു നിഷിദ്ധമാണെന്നു മനസ്സിലാവാന് അധികം പ്രയാസപ്പെടേണ്ടതില്ല. പുകവലിയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും അതു സമൂഹത്തില് സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.
എഴുതിയത് : ദാറുല് വത്വന് വൈഞ്ഞാനിക വിഭാഗം
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി
Source : http://www.islamhouse.com/p/280632
- പ്രായശ്ചിത്തങ്ങള് (അഹ്കാമുല് കഫ്ഫാറാത്ത്)വിശ്വാസികളില് സംഭവിക്കാവുന്ന പിഴവുകള്ക്ക് പരിഹാരമായി അല്ലാഹു അവര്ക്ക് കനിഞ്ഞരുളിയതാണ് പ്രായശ്ചിത്തം. അതുമുഖേന അവന്റെ പിഴവുകള് മായ്ച് ആത്മാവിനെ ശുദ്ധിയാക്കി സംസ്കരിച്ചെടുക്കുന്നു. ഇസ്ലാമില് പ്രായശ്ചിത്തങ്ങള് നിര്ബ്ബവന്ധമാവുന്ന അവസ്ഥകളെക്കുറിച്ചും ഓരോ അവസ്ഥകളിലും എന്തൊക്കെ പ്രായശ്ചിത്തങ്ങളാണു നിര്ബ്ബ്ന്ധമാവുന്നതെന്നും വിശദമാക്കുന്ന പുസ്തകം.
എഴുതിയത് : ഹംസ ജമാലി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
Source : http://www.islamhouse.com/p/269418
- മുസ്ലിമാകാനുള്ള നിബന്ധനകളും ആദര്ശത്തെ ബാധിക്കുന്ന സംഗതികളുംഓരോ മുസ്ലിം സ്ത്രീപുരുഷനും നിര്ബന്ധമായും മനസിലാക്കിയിരിക്കേണ്ട , തന്റെ രക്ഷിതാവിനെ അറിയുക, തന്റെ ദീനിനെ അറിയുക, മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വ സല്ലമ യെ അറിയുക എന്നീ ദീനിന്റെ മൂന്നു അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ച ഹൃസ്വവും ലളിതവുമായ വിശദീകരണമാണ്അബ ഈ കൃതി. മുസ്ലിമാകാനുള്ള സുപ്രധാനമായ നിബന്ധനകളും, വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന സംഗതികളും ഇതില് വിവരിക്കപ്പെടുന്നുണ്ട്. അല്ലാഹുവിനു മാത്രമര്പ്പി ക്കേണ്ട ഇബാദത്ത്, മനുഷ്യ കര്മ്മനങ്ങളെ മുഴുവന് നഷ്ടപ്പെടുത്തുന്ന ശിര്ക്ക് തുടങ്ങിയ കാര്യങ്ങളും ഈ ലേഖനത്തില് ചര്ച്ച ചെയ്യപ്പെടുന്നു.
എഴുതിയത് : അബ്ദുല്ലാഹ് ബ്നു അബ്ദുല് ഹമീദ് അല് അഥ്;രി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പരിഭാഷകര് : മുഹമ്മദ് കബീര് സലഫി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/317926
- ഹജ്ജും ഉംറയുംഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിന്റെ ശ്രേഷ്ഠതയും മര്യാദകളും കര്മ്മാനുഷ്ടാനങ്ങളും വിവരിക്കുന്നു ഹജ്ജിനും ഉംറക്കും പോകുന്നവരിലുള്ള അനേകം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിവരിക്കുന്നു
എഴുതിയത് : ഹംസ ജമാലി
പരിശോധകര് : സയ്യിദ് സഹ്ഫര് സ്വാദിഖ് - ശാക്കിര് ഹുസൈന് സ്വലാഹി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/185364