വിശുദ്ധ ഖുര്ആന് » മലയാളം » സൂറ ആദിആത്ത്
മലയാളം
സൂറ ആദിആത്ത് - छंद संख्या 11
فَوَسَطْنَ بِهِ جَمْعًا ( 5 )
അതിലൂടെ (ശത്രു) സംഘത്തിന്റെ നടുവില് പ്രവേശിച്ചവയും (കുതിരകള്) തന്നെ സത്യം.
إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ ( 6 )
തീര്ച്ചയായും മനുഷ്യന് തന്റെ രക്ഷിതാവിനോട് നന്ദികെട്ടവന് തന്നെ.
وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ ( 7 )
തീര്ച്ചയായും അവന് അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ ( 8 )
തീര്ച്ചയായും അവന് ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
പുസ്തകങ്ങള്
- അല്ലാഹുപ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്ക്കിടയില് വിഭിന്നമാണ്. വിശുദ്ധ ഖുര്ആനാണ് യഥാര്ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്. കേവലം ഒരു ശക്തിയോ, നിര്ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല് ആര്യധ്യനുമാണ് അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള് നല്കുന്ന കനപ്പെട്ട കൃതിയാണ് നിങ്ങള് വായിക്കാനിരിക്കുന്നത്. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്ക്കു മുഴുവന് ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില് നിങ്ങള്ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില് സംശയമില്ല.
എഴുതിയത് : മുഹമ്മദ് ഉഥ്മാന്
പരിശോധകര് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/334718
- സത്യ മതംഇസ്ലമിനെ കുറിച്ചുള്ള വളരെ ചെറിയ ഒരു പരിചയപ്പെടുത്തല് മാത്രമാണീ കൊച്ചു കൃതി. ഇസ്ലാമിനെ അടുത്തറിയാന് ഈ കൃതി സഹായിക്കും എന്നതില് സംശയമില്ല
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി
Source : http://www.islamhouse.com/p/354866
- പരിണാമവാദം മ്യൂസിയത്തിലേക്ക്സത്യത്തെ മൂടിവെയ്ക്കാന് ഒട്ടേറെ കുത്സിതവും വഞ്ചനാ ത്മക വുമായ പരിശ്രമം നടന്ന ഒരു വേദിയായി പരിണാമവാദത്തെ പഠനവിധേയമാക്കു ആര്ക്കും തിരിച്ചറിയാവുന്നതാണ്. ഊഹാപോഹങ്ങളും കല്പിവത കഥനങ്ങളും നിറഞ്ഞ ഒന്നിനെ ശാസ്ത്രം എന്ന് വിശേഷിപ്പിക്കുന്നതു തന്നെ എത്രകണ്ട് ഉചിതമെ്ന്ന് ആലോചിക്കുക. ദൈവീകതയെ കൂടുതല് പ്രസക്തമാക്കു ഈ രംഗത്തെ ശാസ്ത്രപുരോഗതികളെ ജനങ്ങളിലേക്കെത്തിക്കേണ്ടത് ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണെന്ന് മനസ്സിലാക്കുന്നതിനാല് പരിണാമവാദവുമായി ബന്ധപ്പെട്ട ചില ശാസ്ത്രീയ വെളിപ്പെടുത്തലുകള് സംക്ഷിപ്തമായി പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തില്.
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
Source : http://www.islamhouse.com/p/264821
- പദാര്ത്ഥത്തിന്റെ പൊരുള്എന്താണ് പദാര്ത്ഥം? പദാര്ത്ഥലോകത്തെ വൈവിധ്യങ്ങള്ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്ആനിന്റെ വെളിച്ചത്തില് പഠനവിധേയമാക്കുന്ന കൃതി
എഴുതിയത് : എം.മുഹമ്മദ് അക്ബര്
പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/206605
- വ്രതാനുഷ്ഠാനവും ഫിത്‘ര് സകാത്തുംവിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്, സുന്നത്തുകള്, ശ്രേഷ്ഠതകള് എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല് ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള് എന്നിവയും ഇതില് വിവരിക്കപ്പെടുന്നു.
എഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര് സലഫി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/320140












