മലയാളം - സൂറ ശംസ്

മലയാളം

സൂറ ശംസ് - छंद संख्या 15
وَالشَّمْسِ وَضُحَاهَا ( 1 ) ശംസ് - Ayaa 1
സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ സത്യം.
وَالْقَمَرِ إِذَا تَلَاهَا ( 2 ) ശംസ് - Ayaa 2
ചന്ദ്രന്‍ തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍.
وَالنَّهَارِ إِذَا جَلَّاهَا ( 3 ) ശംസ് - Ayaa 3
പകലിനെ തന്നെയാണ സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെടുത്തുമ്പേള്‍
وَاللَّيْلِ إِذَا يَغْشَاهَا ( 4 ) ശംസ് - Ayaa 4
രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍.
وَالسَّمَاءِ وَمَا بَنَاهَا ( 5 ) ശംസ് - Ayaa 5
ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.
وَالْأَرْضِ وَمَا طَحَاهَا ( 6 ) ശംസ് - Ayaa 6
ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.
وَنَفْسٍ وَمَا سَوَّاهَا ( 7 ) ശംസ് - Ayaa 7
മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ( 8 ) ശംസ് - Ayaa 8
എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.
قَدْ أَفْلَحَ مَن زَكَّاهَا ( 9 ) ശംസ് - Ayaa 9
തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.
وَقَدْ خَابَ مَن دَسَّاهَا ( 10 ) ശംസ് - Ayaa 10
അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.
كَذَّبَتْ ثَمُودُ بِطَغْوَاهَا ( 11 ) ശംസ് - Ayaa 11
ഥമൂദ് ഗോത്രം അതിന്‍റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി.
إِذِ انبَعَثَ أَشْقَاهَا ( 12 ) ശംസ് - Ayaa 12
അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം .
فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا ( 13 ) ശംസ് - Ayaa 13
അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍ അവരോട് പറഞ്ഞു. അല്ലാഹുവിന്‍റെ ഒട്ടകത്തെയും അതിന്‍റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا ( 14 ) ശംസ് - Ayaa 14
അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു.
وَلَا يَخَافُ عُقْبَاهَا ( 15 ) ശംസ് - Ayaa 15
അതിന്‍റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല.

പുസ്തകങ്ങള്

  • ബൈബിളിന്‍റെ ദൈവീകതകേരളത്തില്‍ പെരുമ്പാവൂരില്‍ നടന്ന ശ്രദ്ധേയമായ ക്രിസ്ത്യന്‍ മുസ്‌ലിം സംവാദം ഗ്രന്ഥരൂപത്തില്‍, എം.എം. അക്ബറിന്‍റെ അനുബന്ധത്തോടെ

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : ഉസ്മാന്‍ പാലക്കാഴി

    പ്രസാധകര് : ദഅ്‌വ ബുക്സ്‌

    Source : http://www.islamhouse.com/p/52889

    Download :ബൈബിളിന്‍റെ ദൈവീകത

  • വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ മലയാള പരിഭാഷഎല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌. (അന്നഹ്‌ല്‍:16-89) മദീനയിലെ മലിക്‌ ഫഹദ്‌ ഖുര്‍ആന്‍ പ്രിന്റിംഗ്‌ പ്രസ്സ്‌ കോംപ്ലെക്സില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ, റഫറന്‍സ്‌ ഇന്‍ഡക്സ്‌ സഹിതം.

    പരിഭാഷകര് : അബ്ദുല്‍ ഹമീദ്‌ മദനി - കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂര്‍

    പ്രസാധകര് : മലിക്‌ ഫഹദ്‌ പ്രിന്‍റിങ്ങ്‌ കോം,പ്ലെക്സ്‌ ഫോര്‍ ഹോലി ഖുര്‍ആന്‍

    Source : http://www.islamhouse.com/p/527

    Download :വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ മലയാള പരിഭാഷ

  • റമദാനിനെ സ്വാഗതം ചെയ്യുമ്പോള്‍ ?വ്രതത്തിന്റെ കര്‍മ്മശാസ്ത്രങ്ങള്‍, സംസ്കരണ ചിന്തകള്‍, ആരോഗ്യവശങ്ങള്‍ എന്നിവയടങ്ങുന്ന കൃതി

    പരിശോധകര് : ശാക്കിര്‍ ഹുസൈന്‍ സ്വലാഹി

    പരിഭാഷകര് : ഹംസ ജമാലി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ &ഗൈഡന്‍സ് സെ‍ന്‍റര്‍ - മജ്മഅ്‌

    Source : http://www.islamhouse.com/p/174555

    Download :റമദാനിനെ സ്വാഗതം ചെയ്യുമ്പോള്‍ ?റമദാനിനെ സ്വാഗതം ചെയ്യുമ്പോള്‍ ?

  • പൈശാചിക കാല്‍പാടുകള്‍മനുഷ്യന്റെ കഠിന ശത്രുവാണ് പിശാച്‌. ദൈവ ദാസന്മാരെ പിശാച്‌ സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും അതിനവന്‍ ഉപയോഗിക്കുന്ന ചില ശൈലികളും അതോടൊപ്പം പൈശാചിക തന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ 21 ദൈവീക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഖുര്‍ ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇതില്‍ വിശദീകരിച്ചിരിക്കുന്നു.

    എഴുതിയത് : ദാറുവറഖാത്തുല്‍ ഇല്‍മിയ്യ- വൈഞ്ജാനിക വിഭാഗം

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍

    പ്രസാധകര് : ദാറു വറഖാത്തുല്‍ ഇല്‍മിയ്യ- പ്രിന്‍റിംഗ് ആന്‍റ് പബ്ലിഷിംഗ്

    Source : http://www.islamhouse.com/p/364630

    Download :പൈശാചിക കാല്‍പാടുകള്‍

  • സൌഭാഗ്യത്തിലേക്കുള്ള പാതസൌഭാഗ്യം സകലരുടേയും മോഹമാണ്. ഓരോരുത്തര്ക്കും സൌഭാഗ്യത്തെ സംബന്ധിച്ച ധാരണകളും വ്യത്യസ്തമാണ്. അതിനെ പ്രാപിക്കാനെന്നോണം മനുഷ്യന് പല വഴികളും തേടാറുമുണ്ട്. ഈ ലഘു ഗ്രന്ഥം യഥാര്ഥ സൌഭാഗ്യത്തെയും, അതിനെ പ്രാപിക്കാനുള്ള ശരിയായ വഴികളേയും, പ്രമാണങ്ങളുടേയും അനുഭവങ്ങളുടേയും വെളിച്ചത്തില് വിശദീകരിക്കുകയാണ്. ലളിതമായി വിരചിതമായ ഈ കൃതി വായനക്കാരന് ഉപകാരപ്രദമായി ഭവിക്കും എന്ന കാര്യത്തില് സന്ദേഹമില്ല. ദേശീയ വൈജ്ഞാനിക മത്സരം കൂടാതെ, ഈ കൃതിയെ അടിസ്ഥാനമാക്കി ഇതിന്റെ അവസാനം ഒരു ചോദ്യാവലി നല്കിയിട്ടുണ്ട്. പ്രസ്തുത ചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങള് ഈ കൃതിയില് നിന്നു തന്നെയാണ് നല്കേണ്ടത്. മത്സരത്തില് വിജയികളാകുന്നവര്ക്ക് സമ്മാനങ്ങളും നല്കുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് പുസ്തകത്തിന്റെ അവസാന പുറം വായിച്ചു നോക്കുക.

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/321153

    Download :സൌഭാഗ്യത്തിലേക്കുള്ള പാത

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share