വിശുദ്ധ ഖുര്ആന് » മലയാളം » സൂറ ഗാഷിയ
മലയാളം
സൂറ ഗാഷിയ - छंद संख्या 26
هَلْ أَتَاكَ حَدِيثُ الْغَاشِيَةِ ( 1 )

(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്ത്തമാനം നിനക്ക് വന്നുകിട്ടിയോ?
تُسْقَىٰ مِنْ عَيْنٍ آنِيَةٍ ( 5 )

ചുട്ടുതിളക്കുന്ന ഒരു ഉറവില് നിന്ന് അവര്ക്കു കുടിപ്പിക്കപ്പെടുന്നതാണ്.
لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ ( 7 )

അത് പോഷണം നല്കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.
أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ ( 17 )

ഒട്ടകത്തിന്റെ നേര്ക്ക് അവര് നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്.
وَإِلَى السَّمَاءِ كَيْفَ رُفِعَتْ ( 18 )

ആകാശത്തേക്ക് (അവര് നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്ത്തപ്പെട്ടിരിക്കുന്നു എന്ന്.
وَإِلَى الْجِبَالِ كَيْفَ نُصِبَتْ ( 19 )

പര്വ്വതങ്ങളിലേക്ക് (അവര് നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്ത്തപ്പെട്ടിരിക്കുന്നു വെന്ന്.
وَإِلَى الْأَرْضِ كَيْفَ سُطِحَتْ ( 20 )

ഭൂമിയിലേക്ക് (അവര് നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്
فَذَكِّرْ إِنَّمَا أَنتَ مُذَكِّرٌ ( 21 )

അതിനാല് (നബിയേ,) നീ ഉല്ബോധിപ്പിക്കുക. നീ ഒരു ഉല്ബോധകന് മാത്രമാകുന്നു.
إِلَّا مَن تَوَلَّىٰ وَكَفَرَ ( 23 )

പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം
പുസ്തകങ്ങള്
- ഇസ്ലാമിലെ നന്മകള്ഇസ്ലാം ഏത് കോണിലൂടെ നോക്കിയാലും സമ്പൂര്ണമാണ്, അതിന്റെ മുഴുവന് കല്പനകളും, മതനിയമങ്ങളും, സര്വ്വ വിരോധങ്ങളും, മുഴുവന് ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്, മുസ്ലിമിന് മതനിയമങ്ങള് ജീവിതത്തില് പകര്ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല് സഹായകമാവും. അത് പോലെ വ്യതിചലിച്ച് പോയവന്ന് അതില് നിന്ന് പിന്തിരിയാനും സന്മാര്ഗിയാവാനും പ്രേരണ ലഭിക്കുന്നു.
എഴുതിയത് : വിജ്ഞാന ഗവേഷണ വകുപ്പ് - ജാമിഅ ഇസ്ലാമിയ
Source : http://www.islamhouse.com/p/191788
- ഹജ്ജ്, ഉംറ, സിയാറത്ത് 2ക്വുര്ആാനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില് ഹജ്ജും ഉംറയും സിയാറത്തും ചെയ്യുന്ന്വര്ക്ക്ം ഒരു വഴികാട്ടി. ഹജ്ജ്, ഉംറ, മസ്ജിദുന്നബവി സിയാറത്ത് എന്നിവയുടെ ശ്രേഷ്ഠതകള്, മര്യാദകള്, വിധികള് എന്നിവയെ കുറിച്ചുളള ഒരു സംക്ഷിപ്ത സന്ദേശമാണ് ഇത്. വായനക്കാരന് കൂടുതല് ഉപകാരമുണ്ടാവാന് വേണ്ടി 'ഹജ്ജ്, ഉംറ, സിയാറത്ത് ക്വുര്ആഉനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്' എന്ന ഗ്രന്ഥകാരന്റെ രചനയുടെ സംക്ഷിപ്ത പതിപ്പ്.
എഴുതിയത് : സയീദ് ബിന് അലീ ബിന് വഹഫ് അല് കഹ്താനി
Source : http://www.islamhouse.com/p/380091
- വിശ്വാസവും ആത്മശാന്തിയുംഅശാന്തി നിറഞ്ഞ ജീവിതത്തിന് സുഖമോ സംതൃപ്തിയോ ഉണ്ടാവുകയില്ല. മനുഷ്യ ജീവിതത്തിന്ന് കൈമോശം വന്ന ഈ അമൂല്യ നിധി എങ്ങിനെ കരസ്ഥമാക്കും? മനസ്സമാധാനത്തിന്ന് വേണ്ടി അലഞ്ഞു തിരിയുന്ന മാനവര്ക്കുള്ള വഴികാട്ടിയാണ് ഈ പുസ്തകം
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ദാറു വറഖാത്തുല് ഇല്മിയ്യ- പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ്
Source : http://www.islamhouse.com/p/354870
- മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടിഭ്രൂണാവസ്ഥ മുതല് മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്ആനില് തദ് വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്റെ ഘടനയെയും ധര്മ്മങ്ങളെയും അടുത്തറിയാന് ഏറ്റവും സഹായകമായ കൃതി
എഴുതിയത് : എം.മുഹമ്മദ് അക്ബര്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/2354
- പദാര്ത്ഥത്തിന്റെ പൊരുള്എന്താണ് പദാര്ത്ഥം? പദാര്ത്ഥലോകത്തെ വൈവിധ്യങ്ങള്ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്ആനിന്റെ വെളിച്ചത്തില് പഠനവിധേയമാക്കുന്ന കൃതി
എഴുതിയത് : എം.മുഹമ്മദ് അക്ബര്
പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/206605