വിശുദ്ധ ഖുര്ആന് » മലയാളം » സൂറ ലൈല്
മലയാളം
പുസ്തകങ്ങള്
- സകാത്തും അവകാശികളുംഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില് ഒന്നായ സകാത്തിനെ കുറിച്ചും അതു നിര്ബന്ധമാകുന്നതെപ്പോഴെന്നും ആര്ക്കെല്ലാം എപ്പോള് എങ്ങിനെയാണു സകാത്ത് നല്കേണ്ടത് ഏതെല്ലാം വസ്തുക്കള്ക്കെന്നും അതിന്റെ കണക്കും ഇതില് വിവരിക്കുന്നു. സകാത്ത് നല്കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം സംഭവിക്കുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്ന ഒരു ചെറു ഗ്രന്ഥമാണിത്.
എഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര് സലഫി
Source : http://www.islamhouse.com/p/364624
- ഇസ്ലാമിന്റെ മിതത്വംമുസ്ലിംകളിലും ഇതര മതങ്ങളില് ചിലതിലുമുള്ള വിശ്വാസ കാര്യങ്ങളിലും ആരാധനാകാര്യങ്ങളിലും കാണപ്പെടുന്ന ധാരാളം തീവ്രനിലപാടുകളേയും ജിര്ണ്ണനിലപാടുകളേയും വിശകലനം ചെയ്ത് കൊണ്ട് ഇസ്ലാമിന്റെ യഥാര്ത്ഥ രൂപമായ മദ്ധ്യമനിലപാട് വ്യക്തമാക്കുന്ന ഈ കൃതിയിലൂടെ മിതത്വം ആണ് ഇസ്ലാമിന്റെ മുഖമുദ്രയെന്ന് ബോധ്യപ്പെത്തുന്നു.
എഴുതിയത് : ശൈഖ് അബ്ദുല്ലാഹ് ബിന് അബ്ദുല് റഹ്മാന് അല് ജിബ്രീന്
പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി
പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി
Source : http://www.islamhouse.com/p/206600
- നോമ്പ് സുപ്രധാന ഫത്വകള്വ്രതം അല്ലാഹു വിശ്വാസികള്ക്ക് നല്കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്വഹിക്കുമ്പോഴാണ് അത് സമ്പൂര്ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില് സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില് നിര്ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
എഴുതിയത് : അബ്ദുല് അസീസ് ബിന് അബ്ദുല്ലാഹ് ബിന് ബാസ്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : അബ്ദുല് റസാക് ബാഖവി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/364921
- ശുദ്ധീകരണം ഒരു സമഗ്ര പഠനംശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്മശാസ്ത്ര പുസ്തകങ്ങളില് ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള് കോര്ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്ക്ക് സുഗ്രാഹ്യമാവുന്ന തരത്തില് ലളിതമായ ശൈലിയില് വിശദീകരിക്കുന്നു.
എഴുതിയത് : അബ്ദുല് റഹ്മാന് അല്-ശീഹ
പരിശോധകര് : അബ്ദുല് ലതീഫ് സുല്ലമി
പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്
Source : http://www.islamhouse.com/p/329074
- രക്ഷയുടെ കപ്പല്ഇസ്ലാമിക സമൂഹത്തില് വന്ന് ഭവിച്ചിട്ടുള്ള അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും സ്വാധീനങ്ങളെ വസ്തുതാപരമായി വിലയിരുത്തുകയാണ് ഈ ഗ്രന്ഥത്തില്. വിശ്വാസികളിലേക്ക് ശിര്ക്ക് കടന്ന്വരുന്നതിന്റെ വഴികളെ വിശകലനം ചെയ്യുകയും യഥാര്ത്ഥസ തൗഹീദില് ഉറച്ചു നില്ക്കാചനുള്ള മാര്ഗിങ്ങളെ വ്യക്തമാക്കുകയും ചെയ്യുന്ന ഈ കൃതി വായനക്കാരന്റെ ഹൃദയത്തില് ചലനമുണ്ടാക്കുമെന്ന കാര്യത്തില് സംശയമില്ല.
എഴുതിയത് : മുഹമ്മദ് ഇബുനു അബ്ദു റഹ്’മാന് അല് അരീഫി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പരിഭാഷകര് : സയ്യിദ് സഹ്ഫര് സ്വാദിഖ്
Source : http://www.islamhouse.com/p/266267












