വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » നാല് ഇമാമുകളുടെയും വിശ്വാസങ്ങള്
നാല് ഇമാമുകളുടെയും വിശ്വാസങ്ങള്
ദീനിന്റെ അടിസ്ഥാന കാര്യങ്ങളില്, ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹമദ് (റഹിമഹുമുല്ലാഹ്) എന്നിവരുടെ അഖീദയെ സംബന്ധിച്ചാണ് ഈ കൃതിയില് ഡോ. മുഹമ്മദ് അല് ഖുമൈസ് വിവരിക്കുന്നത്.അല്ലാഹുവിന്റെ സ്വിഫത്തുകളിലും, ഖുര്ആണന് അല്ലാഹുവിന്റെ കലാമാണ്; അത് സൃഷ്ടിയല്ല, ഈമാന് ഹൃദയം കൊണ്ടും നാവുകൊണ്ടും സത്യപ്പെടുത്തിയിരിക്കണം തുടങ്ങിയ വിശ്വാസകാര്യങ്ങളില് അവരെല്ലാവരും ഏകോപിതാഭിപ്രായക്കാരായിരുന്നു. ഈ നാലു ഇമാമുകളും ജഹ്മിയ്യാക്കളില്പ്പൊട്ട അഹ് ലുല് കലാമിന്റെ ആളുകള്ക്കെുതിരില് നിലകൊണ്ടവരായിരുന്നു എന്നും ലേഖകന് ഈ കൃതിയിലൂടെ സമര്ഥിെക്കുന്നു.എഴുതിയത് : മുഹമ്മദ് അബ്ദുറഹിമാന് അല്ഹമീസ്
പരിശോധകര് : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
പരിഭാഷകര് : അബ്ദുല് റഹ് മാന് സ്വലാഹി
പ്രസാധകര് : മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്സ്
Source : http://www.islamhouse.com/p/313784
പുസ്തകങ്ങള്
- ശൈഖ് മുഹമ്മദ് ബ്നു അബ്ദുല് വഹാബ്: ചരിത്രവും സന്ദേശവുംഅന്ധവിശ്വാസങ്ങള് കൊണ്ടും ബഹുദൈവാരാധന കൊണ്ടും മൂടപ്പെട്ടിരുന്ന അറേബ്യന് രാജ്യങ്ങളെ തൌഹീദിന്റെ വെള്ളിവെളിച്ചം കൊണ്ട് സംസ്കരിച്ചെടുത്ത മഹാനായ ഇമാം മുഹമ്മദ് ബ്നു അബ്ദുല്വഹാബിന്റെ ചരിത്രവും സന്ദേശവും വിശദമാക്കുന്ന പുസ്തകം.
എഴുതിയത് : അബ്ദുല് ജബ്ബാര് മദീനി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/318308
- കൂടിക്കാഴ്ച്ചഇസ്ലാമിനെതിരെ വിമര്ശകര് ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്ഭ പണ്ഡിതന് ചെറിയമുണ്ടം അബ്ദുല്ഹമീദ് മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില് രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു.
എഴുതിയത് : അബ്ദുല് ഹമീദ് മദനി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/329076
- സത്യ സന്ദേശംആദി മനുഷ്യനായ ആദം മുതല് മുഴുവന് പ്രവാചകന്മാരും ഏക ദൈവത്തില് നിന്ന് സ്വീകരിച്ചു പ്രബോധനം ചെയ്തത് ഒരൊറ്റ സന്ദേശമായിരുന്നു. അത് എന്താണെന്ന് ജനങ്ങളെ ഓര്മ്മിപ്പിക്കുവാനും ശരിയായ പാന്ഥാവിലേക്ക് അവരെ നയിക്കാനുമാണ് ഏക സത്യ ദൈവം ദൂതന്മാരെയും പ്രവാചകന്മാരെയും നിയോ ഗിച്ചത് തന്നെ. ബൈബിള് ഖുര്ആന് താരതമ്യത്തിലൂടെ പ്രസ്തുത സത്യ സന്ദേശം നമുക്കു മുമ്പില് സമര്പിക്കു കയാണ് ഈ കൃതി.
എഴുതിയത് : നാജി ഇബ്രാഹീം അര്ഫജ് - നാജി ഇബ്രാഹീം അര്ഫജ്
പരിഭാഷകര് : മുഹമ്മദ് നാസര് മദനി - മുഹമ്മദ് നാസ്വര് മദനി
Source : http://www.islamhouse.com/p/58124
- ആഗ്രഹ സഫലീകരണംആഗ്രഹങ്ങള് മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്ഭങ്ങളില് തങ്ങളുടെ മാത്രം കഴിവുകള് കൊണ്ട് അവയെ നേരിടാന് കഴിയില്ല എന്ന് മനസ്സിലാവുമ്പോള് മനുഷ്യന് അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്ഗദര്ശനം നല്കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള് ഇത്തരം സന്ദര്ഭങ്ങളെ എങ്ങനെയാണ് നേരിട്ടത് എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില് പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്ത്ഥ ദൈവമല്ലാത്ത മനുഷ്യര് പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ നിരര്ത്ഥകതയെ കുറിച്ചും ഈ പുസ്തകത്തില് പ്രതിപാദിക്കുന്നു.
പരിശോധകര് : മുഹമ്മദ് കുട്ടി അബൂബക്കര്
പ്രസാധകര് : കേരളാ നദ്വത്തുല് മുജാഹിദീന്
Source : http://www.islamhouse.com/p/329072
- പദാര്ത്ഥത്തിന്റെ പൊരുള്എന്താണ് പദാര്ത്ഥം? പദാര്ത്ഥലോകത്തെ വൈവിധ്യങ്ങള്ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്ആനിന്റെ വെളിച്ചത്തില് പഠനവിധേയമാക്കുന്ന കൃതി
എഴുതിയത് : എം.മുഹമ്മദ് അക്ബര്
പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/206605