വിശുദ്ധ ഖുര്ആന് » മലയാളം » സൂറ ബുറൂജ്
മലയാളം
സൂറ ബുറൂജ് - छंद संख्या 22
وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ ( 7 )
സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു.
وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ ( 8 )
പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം.
الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ ( 9 )
ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ ( 10 )
സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്.
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ ذَٰلِكَ الْفَوْزُ الْكَبِيرُ ( 11 )
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്; തീര്‍ച്ച. അതത്രെ വലിയ വിജയം.
إِنَّ بَطْشَ رَبِّكَ لَشَدِيدٌ ( 12 )
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.
إِنَّهُ هُوَ يُبْدِئُ وَيُعِيدُ ( 13 )
തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും.
فَعَّالٌ لِّمَا يُرِيدُ ( 16 )
താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്.
بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ ( 19 )
അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്.
പുസ്തകങ്ങള്
- പ്രാര്ത്ഥന, ശ്രേഷ്ടതകളുംമര്യാദകളുംആരോട്പ്രാര്ത്ഥിക്കണം? പ്രാര്ത്ഥമനയുടെ മര്യാദകള്‍, നിബന്ധനകള്, പ്രാര്ത്ഥവനക്ക് ഉത്തരം ലഭിക്കുന്ന സന്ദര്ഭങ്ങള്, സമയങ്ങള്, സ്ഥലങ്ങള്, വിഭാഗങ്ങള്, ഖുര്ആനിലെയും പ്രവാചകന്മാരുടെയും ഹദീസിലെയും പ്രധാന പ്രാര്ത്ഥനകള്.
എഴുതിയത് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ്
പരിശോധകര് : അബ്ദുല്‍ ലതീഫ് സുല്ലമി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/350553
- ഏക ദൈവ വിശ്വാസം രണ്ടു സാക്ഷ്യ വാക്യങ്ങളുടെ അര്ത്ഥം, ആരാധനയില് ശ്രദ്ധിക്കേണ്ട ഘടകങ്ങള്തൗഹീദ്, രണ്ട് ശഹാദത്ത് കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം.
എഴുതിയത് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
Source : http://www.islamhouse.com/p/354868
- ബൈബിളിന്റെ ദൈവീകതകേരളത്തില് പെരുമ്പാവൂരില് നടന്ന ശ്രദ്ധേയമായ ക്രിസ്ത്യന് മുസ്ലിം സംവാദം ഗ്രന്ഥരൂപത്തില്, എം.എം. അക്ബറിന്റെ അനുബന്ധത്തോടെ
എഴുതിയത് : എം.മുഹമ്മദ് അക്‌ബര്‍
പരിശോധകര് : ഉസ്മാന് പാലക്കാഴി
പ്രസാധകര് : ദഅ്വ ബുക്സ്
Source : http://www.islamhouse.com/p/52889
- ഇസ്‌ലാമിക വിശ്വാസം
പ്രസാധകര് : ഫോറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - സുല്‍ഫി
Source : http://www.islamhouse.com/p/517
- നരകംദൈവീക മാര്ഗനിര്ദ്ദേശങ്ങളെ അവഗണിച്ച് ജീവിക്കുന്നവര്ക്ക് നാളെ മരണാനന്തര ജീവിതത്തില് ലഭിക്കുന്ന നരക ശിക്ഷയെക്കുറിച്ച് ഖുര്ആനിന്റെയും സുന്നത്തിന്റെ അടിസ്ഥാനത്തില് വിവരിക്കുന്ന കൃതിയാണിത്.
എഴുതിയത് : അബ്ദുല്‍ ജബ്ബാര്‍ മദീനി
പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/230109