വിശുദ്ധ ഖുര്‍ആന്‍ » മലയാളം » സൂറ തഹ് രീം
Choose the reader
മലയാളം
സൂറ തഹ് രീം - छंद संख्या 12
يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ ۖ تَبْتَغِي مَرْضَاتَ أَزْوَاجِكَ ۚ وَاللَّهُ غَفُورٌ رَّحِيمٌ ( 1 )
ഓ; നബീ, നീയെന്തിനാണ് നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്, അല്ലാഹു അനുവദിച്ചു തന്നത് നിഷിദ്ധമാക്കുന്നത്? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
قَدْ فَرَضَ اللَّهُ لَكُمْ تَحِلَّةَ أَيْمَانِكُمْ ۚ وَاللَّهُ مَوْلَاكُمْ ۖ وَهُوَ الْعَلِيمُ الْحَكِيمُ ( 2 )
നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക് നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സര്‍വ്വജ്ഞനും യുക്തിമാനും.
وَإِذْ أَسَرَّ النَّبِيُّ إِلَىٰ بَعْضِ أَزْوَاجِهِ حَدِيثًا فَلَمَّا نَبَّأَتْ بِهِ وَأَظْهَرَهُ اللَّهُ عَلَيْهِ عَرَّفَ بَعْضَهُ وَأَعْرَضَ عَن بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِ قَالَتْ مَنْ أَنبَأَكَ هَٰذَا ۖ قَالَ نَبَّأَنِيَ الْعَلِيمُ الْخَبِيرُ ( 3 )
നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് ആ ഭാര്യ അത് (മറ്റൊരാളെ) അറിയിക്കുകയും, നബിക്ക് അല്ലാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ അതിന്‍റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യയ്ക്ക്) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട് (ആ ഭാര്യയോട്) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത് ? നബി (സ) പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്.
إِن تَتُوبَا إِلَى اللَّهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ ۖ وَالْمَلَائِكَةُ بَعْدَ ذَٰلِكَ ظَهِيرٌ ( 4 )
നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്.
عَسَىٰ رَبُّهُ إِن طَلَّقَكُنَّ أَن يُبْدِلَهُ أَزْوَاجًا خَيْرًا مِّنكُنَّ مُسْلِمَاتٍ مُّؤْمِنَاتٍ قَانِتَاتٍ تَائِبَاتٍ عَابِدَاتٍ سَائِحَاتٍ ثَيِّبَاتٍ وَأَبْكَارًا ( 5 )
(പ്രവാചകപത്നിമാരേ,) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ.
يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ( 6 )
സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
يَا أَيُّهَا الَّذِينَ كَفَرُوا لَا تَعْتَذِرُوا الْيَوْمَ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ( 7 )
സത്യനിഷേധികളേ, നിങ്ങള്‍ ഇന്ന് ഒഴികഴിവ് പറയേണ്ട. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനു മാത്രമാണ് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത്.
يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ يَوْمَ لَا يُخْزِي اللَّهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ( 8 )
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച് തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ ۚ وَمَأْوَاهُمْ جَهَنَّمُ ۖ وَبِئْسَ الْمَصِيرُ ( 9 )
ഓ; നബീ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം നരകമാകുന്നു. എത്തിച്ചേരാനുള്ള ആ സ്ഥലം എത്രയോ ചീത്ത!
ضَرَبَ اللَّهُ مَثَلًا لِّلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ ( 10 )
സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്‍റെ ഭാര്യയെയും, ലൂത്വിന്‍റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കികൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു.
وَضَرَبَ اللَّهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ ( 11 )
സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ.
وَمَرْيَمَ ابْنَتَ عِمْرَانَ الَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَاتِ رَبِّهَا وَكُتُبِهِ وَكَانَتْ مِنَ الْقَانِتِينَ ( 12 )
തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.
പുസ്തകങ്ങള്
- സെപ്തംബര്‍ 11, ഇസ്ലാമിനു പറയാനുള്ളത്‌സെപ്റ്റംബര്‍ 11 നുശേഷം ഇസ്ലാമിനെയും മുസ്‌ലിംകളെയും തമസ്കരിക്കുവാന്‍ വേണ്ടി മീഡിയ നടത്തു പരാക്രമങ്ങള്‍ക്കു നടുവില്‍ ഇസ്ലാമി ന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്നതിന്നും തെ റ്റിദ്ധാരണകള്‍ നീക്കുതിനുംവേണ്ടി അബുല്‍ ഹസന്‍ മാലിക് അല്‍ അഖ്ദര്‍ ക്രോഡീകരിച്ച ഏതാനും ലേഖനങ്ങളുടെ മലയാളഭാഷാന്തരമാണിത്. വഹാബിസം ,സലഫിയ്യയും ഭീകരവാദവും ,സലഫിയ്യയും ജിഹാദും, ബിന്‍ലാദനെക്കുറിച്ച പണ്ഡിത പ്രസ്താവനകള്‍ , താലിബാനും സലഫിയ്യയും മുതലായവ വിശദീകരിക്കുന്നു.
പരിശോധകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/383860
- ഖുര്‍ആന്‍: അത്ഭുതങ്ങളുടെ അത്ഭുതംഖുര്‍ആനിലെ പരാമര്‍ശങ്ങളെ കണ്ഠിക്കുന്നവര്‍ക്ക് വസ്തു നിഷ്ടമായ മറുപടി. ഖുര്‍ആനിന്‍റെ ആധികാരികതയും അജയ്യതയും ബോധ്യപ്പെടുത്തുന്നു.
എഴുതിയത് : അഹ്‌മദ് ദീദാത്ത്
പരിശോധകര് : എം.മുഹമ്മദ് അക്‌ബര്‍ - അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/2350
- വിശ്വാസവും ആത്മശാന്തിയുംഅശാന്തി നിറഞ്ഞ ജീവിതത്തിന്‍ സുഖമോ സംതൃപ്തിയോ ഉണ്ടാവുകയില്ല. മനുഷ്യ ജീവിതത്തിന്ന്‍ കൈമോശം വന്ന ഈ അമൂല്യ നിധി എങ്ങിനെ കരസ്ഥമാക്കും? മനസ്സമാധാനത്തിന്ന്‍ വേണ്ടി അലഞ്ഞു തിരിയുന്ന മാനവര്‍ക്കുള്ള വഴികാട്ടിയാണ് ഈ പുസ്തകം
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ദാറു വറഖാത്തുല്‍ ഇല്‍മിയ്യ- പ്രിന്‍റിംഗ് ആന്‍റ് പബ്ലിഷിംഗ്
Source : http://www.islamhouse.com/p/354870
- 'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'ഇസ്ലാമിനേയും അഹ്'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച് കൊണ്ട് തന്നെ അനാവരണം ചെയ്യാന്‍ ഗ്രന്ഥകര്‍ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്‍ണായക സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ സഹപാഠികളും സഹപ്രവര്‍ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ് ഈ രചനയെന്ന് വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇമാമുമാരായി ശിയാക്കള്‍ പരിചയപ്പെടുത്തുന്നവര്‍ അവരിലേക്ക് ചാര്‍ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില്‍ നിന്ന് പരിശുദ്ധരാണെന്ന് തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
എഴുതിയത് : ഹുസൈന്‍ അല്‍ മൂസവീ
Source : http://www.islamhouse.com/p/190565
- ഖുര്‍’ആനിലെ അവസാന മൂന്ന് ഭാഗങ്ങളുടെ വിവരണവും ഇസ്‌ലാമിക പാഠങ്ങളുംമുസ്ലിമിന്‍റെ നിത്യജീവിതത്തില്‍ ഖു൪ആനില്‍ നിന്നും തഫ്സീറില്‍ നിന്നും ക൪മ്മപരവും വിശ്വാസപരവുമായ വിധികള്‍ അവയുടെ ശ്രേഷ്ടതകള്‍ . ഇത് രണ്ട് ഭാഗമാണ്. ഒന്നാംഭാഗം: വിശുദ്ധ ഖു൪ആനിലെ അവസാന മൂന്ന് ഭാഗങ്ങളും രണ്ട്: അവക്ക് ശൈഖ് മുഹമ്മദ് അഷ്ക്കറിന്‍റെ 'സുബ്ദത്തു തഫ്സീ൪' എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള വിവരണവും ഉള്‍കൊളളുന്നു. .അവ ഏകദൈവ വിശ്വാസത്തിലെ വിധികള്‍ വിശ്വാസകാര്യങ്ങളിലെ ചോദ്യങ്ങള്‍, ഏകദൈവ വിശ്വാസത്തെ കുറിച്ചുള്ള ഗംഭീര സംഭാഷണം,ഇസ്ലാമിലെ വിധികള്‍ (രണ്ട് സാക്’ഷ്യ വചനം,ശുദ്ധി നമസ്കാരം,സക്കാത്ത്,ഹജ്ജ്) അവകൊണ്ടുളള നേട്ടങ്ങള്‍ , പ്രാ൪തഥനകള്‍ , ദിക്റുകള്‍ , നൂറ് ശ്രേഷ്ടതകളും എഴുപത് അബ ദ്ധങ്ങളും നമസ്കാരം ചിത്രങ്ങള്‍ സഹിതവും അന്ത്യയാത്രയെ കുറിച്ചും ഇതില്‍ പരാമ൪ശിക്കുന്നു.
എഴുതിയത് : ഉമ്മുല്‍ഖുറാ സര്‍വകലാശാല,മക്ക
പ്രസാധകര് : http://www.tafseer.info
Source : http://www.islamhouse.com/p/252120












