വിശുദ്ധ ഖുര്‍ആന്‍ » മലയാളം » പുസ്തകങ്ങള് » 'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'

  • 'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'

    ഇസ്ലാമിനേയും അഹ്‌'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച്‌ കൊണ്ട്‌ തന്നെ അനാവരണം ചെയ്യാന്‍ ഗ്രന്ഥകര്‍ത്താവ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്‍ണായക സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട്‌ നേരിട്ട്‌ സംസാരിക്കുന്ന ശൈലിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. തന്റെ സഹപാഠികളും സഹപ്രവര്‍ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ്‌ ഈ രചനയെന്ന്‌ വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇമാമുമാരായി ശിയാക്കള്‍ പരിചയപ്പെടുത്തുന്നവര്‍ അവരിലേക്ക്‌ ചാര്‍ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില്‍ നിന്ന്‌ പരിശുദ്ധരാണെന്ന്‌ തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്‌.

    എഴുതിയത് : ഹുസൈന്‍ അല്‍ മൂസവീ

    Source : http://www.islamhouse.com/p/190565

    Download :'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'

പുസ്തകങ്ങള്

  • അല്ലാഹുവിന്‍റെ ഔലിയാക്കള്‍വിലായത്തും കറാമത്തും വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രവാചകചര്യയുടെയും സച്ചരിതരായ അനുഗാമികളുടെ ചര്യയുടെയും വീക്ഷണത്തില്‍ ഒരു സമഗ്ര പരിശോധനക്ക്‌ വിധേയമാക്കപ്പെടുകയാണ്‌ ഈ ഗ്രന്ഥത്തില്‍....

    എഴുതിയത് : കുഞ്ഞീദു മദനി

    പ്രസാധകര് : കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍

    Source : http://www.islamhouse.com/p/523

    Download :അല്ലാഹുവിന്‍റെ ഔലിയാക്കള്‍അല്ലാഹുവിന്‍റെ ഔലിയാക്കള്‍

  • സ്നേഹപൂര്‍വ്വം മമ്മിക്ക്‌ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്‍ഹമായ ഗ്രന്ഥമാണ്‌. തന്റെ അമ്മയെ സ്നേഹപൂര്‍വം സംബോധന ചെയ്തു കൊണ്ട് ‌, ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള്‍ ബൈബിളില്‍ നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ്‌ ഇതിലുള്ളത്‌. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്‍ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്‍ത്രി ഇതില്‍ കൃത്യമായി സമര്‍ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിത രചനയാണ്‌ ഈ കൃതി.

    പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി

    Source : http://www.islamhouse.com/p/358876

    Download :സ്നേഹപൂര്‍വ്വം മമ്മിക്ക്‌

  • ഹാജിമാരുടെ പാഥേയംഹജ്ജ്‌ കര്‍മ്മം എങ്ങിനെ നിര്‍വഹിക്കാം എന്നതു വിശദമാക്കുന്നതോടൊപ്പം ഹജ്ജിനൊടനുബന്ധിച്ചും അല്ലാതെയുമുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിശദീകരിക്കുന്നു.

    എഴുതിയത് : അബ്ദുല്‍ ലതീഫ്‌ സുല്ലമി

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം - അബ്ദുല്‍ റഹ്‌ മാന്‍ സ്വലാഹി

    പ്രസാധകര് : ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍, സുലൈ, റിയാദ്‌, സൗദി അറേബ്യ

    Source : http://www.islamhouse.com/p/2355

    Download :ഹാജിമാരുടെ പാഥേയം

  • അല്ലാഹുവിനെ ഏകനാക്കുകതൗഹീദ്‌, ശിര്‍ക്ക്‌, തൗഹീദിന്റെ ഇനങ്ങള്‍, ആരാധനകളുടെ ഇനങ്ങള്‍ തുടങ്ങി ഒരു മുസ്ലിം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന കൃതി.

    എഴുതിയത് : സുലൈമാന്‍ നദ്’വി - സുലൈമാന്‍ നദ്,വി

    പരിശോധകര് : ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി

    പ്രസാധകര് : കോഓപ്പറേറ്റീവ് ഓഫീസ് ഫോര്‍ കാള്‍ ആന്‍റ് ഗൈഡന്‍സ്-മക്ക

    Source : http://www.islamhouse.com/p/354854

    Download :അല്ലാഹുവിനെ ഏകനാക്കുക

  • മൂന്നു അടിസ്ഥാന തത്വങ്ങള്‍-bതന്നെ സൃഷ്ടിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന രക്ഷിതാവ്‌ ആരാണ്‌ ? അവന്‍ ഇഷ്ടപ്പെട്ട മതമേതാണ്‌ ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച്‌ മാതൃക കാണിക്കാനും അവന്‍ അയച്ച ദൂതന്‍ ആരാണ്‌ ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന്‌ വിഷയങ്ങളടെ വിശദീകരണമാണ്‌ ഈ കൃതി.

    എഴുതിയത് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/339920

    Download :മൂന്നു അടിസ്ഥാന തത്വങ്ങള്‍-b