മലയാളം - സൂറ ഹുമസ - വിശുദ്ധ ഖുര്‍ആന്‍
Choose the reader


മലയാളം

സൂറ ഹുമസ - छंद संख्या 9
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ ( 1 ) ഹുമസ - Ayaa 1
കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
الَّذِي جَمَعَ مَالًا وَعَدَّدَهُ ( 2 ) ഹുമസ - Ayaa 2
അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌.
يَحْسَبُ أَنَّ مَالَهُ أَخْلَدَهُ ( 3 ) ഹുമസ - Ayaa 3
അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.
كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ ( 4 ) ഹുമസ - Ayaa 4
നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
وَمَا أَدْرَاكَ مَا الْحُطَمَةُ ( 5 ) ഹുമസ - Ayaa 5
ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
نَارُ اللَّهِ الْمُوقَدَةُ ( 6 ) ഹുമസ - Ayaa 6
അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.
الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ ( 7 ) ഹുമസ - Ayaa 7
ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ
إِنَّهَا عَلَيْهِم مُّؤْصَدَةٌ ( 8 ) ഹുമസ - Ayaa 8
തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.
فِي عَمَدٍ مُّمَدَّدَةٍ ( 9 ) ഹുമസ - Ayaa 9
നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌.

പുസ്തകങ്ങള്

  • ഇസ്‌ലാമിക വിശ്വാസം

    പ്രസാധകര് : ഫോറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - സുല്‍ഫി

    Source : http://www.islamhouse.com/p/517

    Download :ഇസ്‌ലാമിക വിശ്വാസംഇസ്‌ലാമിക വിശ്വാസം

  • മുതലാളിത്തം, മതം, മാര്‍ക്സിസം.മനുഷ്യ നിര്‍മ്മിത ഇസങ്ങളുടെ പരാജയം വ്യക്തമാക്കുന്നതോടൊപ്പം മാനവ മോചനത്തിന്റെ ഒരേ ഒരു മാര്‍ഗം ഇസ്ലാം മാത്രമാണ്‌ എന്നും വിശധീകരിക്കുന്നു

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/2346

    Download :മുതലാളിത്തം, മതം, മാര്‍ക്സിസം.

  • ആഗോള സാമ്പത്തിക മാന്ദ്യം: ഇസ്ലാമിക പരിപ്രേക്ഷ്'യംആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായതിന്റെ കാരണങ്ങള്‍, പ്രശ്നങ്ങള്‍ , ഇസ്ലാമിക സാമ്പത്തിക ക്രമം പിന്തുടരുന്നതിലൂടെ ഈ പ്രശ്നത്തിലുള്ള ശാശ്വത പ്രതിവിധി: വിഷയത്തെക്കുറിച്ചുള്ള

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    Source : http://www.islamhouse.com/p/205618

    Download :ആഗോള സാമ്പത്തിക മാന്ദ്യം: ഇസ്ലാമിക പരിപ്രേക്ഷ്'യം

  • നരകംദൈവീക മാര്‍ഗനിര്‍ദ്ദേശങ്ങളെ അവഗണിച്ച് ജീവിക്കുന്നവര്‍ക്ക് നാളെ മരണാനന്തര ജീവിതത്തില്‍ ലഭിക്കുന്ന നരക ശിക്ഷയെക്കുറിച്ച് ഖുര്‍ആനിന്റെയും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന കൃതിയാണിത്.

    എഴുതിയത് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/230109

    Download :നരകംനരകം

  • മുസ്ലിമാകാനുള്ള നിബന്ധനകളും ആദര്ശത്തെ ബാധിക്കുന്ന സംഗതികളുംഓരോ മുസ്ലിം സ്ത്രീപുരുഷനും നിര്‍ബന്ധമായും മനസിലാക്കിയിരിക്കേണ്ട , തന്റെ രക്ഷിതാവിനെ അറിയുക, തന്റെ ദീനിനെ അറിയുക, മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹി വ സല്ലമ യെ അറിയുക എന്നീ ദീനിന്റെ മൂന്നു അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ച ഹൃസ്വവും ലളിതവുമായ വിശദീകരണമാണ്അബ ഈ കൃതി. മുസ്ലിമാകാനുള്ള സുപ്രധാനമായ നിബന്ധനകളും, വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന സംഗതികളും ഇതില്‍ വിവരിക്കപ്പെടുന്നുണ്ട്‌. അല്ലാഹുവിനു മാത്രമര്പ്പി ക്കേണ്ട ഇബാദത്ത്‌, മനുഷ്യ കര്മ്മനങ്ങളെ മുഴുവന്‍ നഷ്ടപ്പെടുത്തുന്ന ശിര്ക്ക് തുടങ്ങിയ കാര്യങ്ങളും ഈ ലേഖനത്തില്‍ ചര്ച്ച ചെയ്യപ്പെടുന്നു‌.

    എഴുതിയത് : അബ്ദുല്ലാഹ് ബ്നു അബ്ദുല്‍ ഹമീദ് അല്‍ അഥ്;രി

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പരിഭാഷകര് : മുഹമ്മദ് കബീര്‍ സലഫി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/317926

    Download :മുസ്ലിമാകാനുള്ള നിബന്ധനകളും ആദര്ശത്തെ ബാധിക്കുന്ന സംഗതികളുംമുസ്ലിമാകാനുള്ള നിബന്ധനകളും ആദര്ശത്തെ ബാധിക്കുന്ന സംഗതികളും