വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » കിതാബുത്തൗഹീദ്
കിതാബുത്തൗഹീദ്
വിശുദ്ധ ഖുര്ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില് ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തെ അപഗ്രഥന വിധേയമാക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്ത്തനം. മുസ്ലിം ലോകത്ത് വ്യാപകമായി കണ്ടു വരുന്ന ശിര്ക്കന് വിശ്വാസങ്ങളേയും കര്മ്മങ്ങളെയും വ്യക്തമായും പ്രാമാണികമായും ഈ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നു.എഴുതിയത് : മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ്
പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി
പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി
Source : http://www.islamhouse.com/p/193215
പുസ്തകങ്ങള്
- സ്നേഹപൂര്വ്വം മമ്മിക്ക്ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള് ബൈബിളില് നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്ത്രി ഇതില് കൃത്യമായി സമര്ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന് സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
പരിശോധകര് : മുഹമ്മദ് കബീര് സലഫി
Source : http://www.islamhouse.com/p/358876
- അല് ഇസ്തിഗാസഇസ്ലാമിന്റെ മൂലശിലയുമായി ബന്ധപ്പെട്ട വിഷയമാണ് ഇസ്തിഗാസ. വിശ്വാസികള് ക്കിടയില് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്തിഗാസയെ സംബന്ധിച്ച വിശകലനമാണ് ഈ കൃതി. പരിശുദ്ധ ഖുര്ആനനിന്റേയും പ്രവാചക സുന്നത്തിന്റേയും പൂര്വദകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടേയും വെളിച്ചത്തില് പ്രസ്തുത വിഷയം വസ്തുനിഷ്ഠമായ രീതിയില് വിശദീകരിക്കപ്പെടുന്നുണ്ട്. ഈ കൃതിയില്. ഇസ്തിഗാസാ സംബന്ധമായ സംശയങ്ങളുടെ ദുരീകരണത്തിന് അവലംബിക്കാവുന്ന ഒരമൂല്യ രചനയാണ് ഇത്.
എഴുതിയത് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
പരിശോധകര് : മുഹമ്മദ് കബീര് സലഫി
Source : http://www.islamhouse.com/p/314505
- ആഗ്രഹ സഫലീകരണംആഗ്രഹങ്ങള് മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്ഭങ്ങളില് തങ്ങളുടെ മാത്രം കഴിവുകള് കൊണ്ട് അവയെ നേരിടാന് കഴിയില്ല എന്ന് മനസ്സിലാവുമ്പോള് മനുഷ്യന് അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്ഗദര്ശനം നല്കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള് ഇത്തരം സന്ദര്ഭങ്ങളെ എങ്ങനെയാണ് നേരിട്ടത് എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില് പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്ത്ഥ ദൈവമല്ലാത്ത മനുഷ്യര് പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ നിരര്ത്ഥകതയെ കുറിച്ചും ഈ പുസ്തകത്തില് പ്രതിപാദിക്കുന്നു.
പരിശോധകര് : മുഹമ്മദ് കുട്ടി അബൂബക്കര്
പ്രസാധകര് : കേരളാ നദ്വത്തുല് മുജാഹിദീന്
Source : http://www.islamhouse.com/p/329072
- ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളുംമുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില് പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്. അന്യമതസ്ഥരുടെ ആഘോഷങ്ങളില് പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്. മുസ്ലിംകള് ഒരു കാരണവശാലും ചെയ്യാന് പാടില്ലാത്ത സംഗതിയാണത്. ഖുര്ആനില് നിന്നും പ്രവാചക വചനങ്ങളില് നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച് കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില് നമുക്ക് ഉള്കാഴ്ച നല്കും എന്നതില് സംശയമില്ല.
എഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര് സലഫി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/334047
- സത്യ മതംഇസ്ലമിനെ കുറിച്ചുള്ള വളരെ ചെറിയ ഒരു പരിചയപ്പെടുത്തല് മാത്രമാണീ കൊച്ചു കൃതി. ഇസ്ലാമിനെ അടുത്തറിയാന് ഈ കൃതി സഹായിക്കും എന്നതില് സംശയമില്ല
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി
Source : http://www.islamhouse.com/p/354866