വിശുദ്ധ ഖുര്‍ആന്‍ » മലയാളം » പുസ്തകങ്ങള് » വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍
വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍
‘വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍’ എന്ന ഈ പുസ്തകം, ഈമാന്‍ കാര്യങ്ങളെ സൂഫികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ സംബന്ധിച്ച ലഘു പഠനമാണ്. ഇസ്ലാം പഠിപ്പിക്കുന്ന ആറ് വിശ്വാസ കാര്യങ്ങളേയും സൂഫികള്‍ ഉള്ക്കൊ്ള്ളുന്നതെങ്ങിനെ, ഓരോ കാര്യങ്ങളിലും അവരുടെ നിലപാടെന്ത് തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം അവരുടെ ചിന്താഗതികളിലെ അനിസ്ലാമികതകള്‍ തുറന്നു കാട്ടുകയും ചെയ്യുന്നു ഈ കൃതി.എഴുതിയത് : സ’അദ് ബ്നു നാസ്വര്‍ അഷഥ്‘രി
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
പരിഭാഷകര് : മുഹമ്മദ് ഷമീര്‍ മദീനി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/260392
പുസ്തകങ്ങള്
- ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളുംമുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്. മുസ്ലിംകള്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച് കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക് ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.
എഴുതിയത് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/334047
- മൂന്നു അടിസ്ഥാന തത്വങ്ങള്-bതന്നെ സൃഷ്ടിക്കുകയും പോറ്റി വളര്ത്തുകയും ചെയ്യുന്ന രക്ഷിതാവ് ആരാണ് ? അവന് ഇഷ്ടപ്പെട്ട മതമേതാണ് ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച് മാതൃക കാണിക്കാനും അവന് അയച്ച ദൂതന് ആരാണ് ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന് വിഷയങ്ങളടെ വിശദീകരണമാണ് ഈ കൃതി.
എഴുതിയത് : മുഹമ്മദ് ബിന് അബ്ദുല്‍ വഹ്ഹാബ്
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/339920
- ഇസ്ലാമിക വിശ്വാസംഇസ്ലാമിക വിശ്വാസം, ഖബര് പൂജ,അല്ലാഹു,നബിദിനാഘോഷത്തിന്റെ വിധി, ന്യായ വിധി നാള്, തുടങ്ങി അനിവാര്യമായും ഒരു മുസ്ലിം അറിഞ്ഞിരിക്കേ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കൃതി.
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ഫോറിനേര്സ് കാള്‍ ആന്ഡ് ഗൈഡന്‍സ് സെ൯റര് - സുല്ഫി
Source : http://www.islamhouse.com/p/358874
- ഖുര്ആനും ഇതര വേദങ്ങളുംതോറ, ബൈബിള്‍, ഹൈന്ദവവേദഗ്രന്ഥങ്ങള് എന്നിവയുടെ പ്രാമാണികതയെ ഖുര്ആനുമായി താരതമ്യം ചെയ്ത് ഖുര്ആനിന്റെ വ്യതിരിക്തത വ്യക്തമാക്കുന്നു.
എഴുതിയത് : എം.മുഹമ്മദ് അക്‌ബര്‍
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/2352
- ആഗ്രഹ സഫലീകരണംആഗ്രഹങ്ങള് മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്ഭങ്ങളില് തങ്ങളുടെ മാത്രം കഴിവുകള് കൊണ്ട് അവയെ നേരിടാന് കഴിയില്ല എന്ന് മനസ്സിലാവുമ്പോള് മനുഷ്യന് അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്ഗദര്ശനം നല്കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള് ഇത്തരം സന്ദര്ഭങ്ങളെ എങ്ങനെയാണ് നേരിട്ടത് എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില് പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്ത്ഥ ദൈവമല്ലാത്ത മനുഷ്യര് പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ നിരര്ത്ഥകതയെ കുറിച്ചും ഈ പുസ്തകത്തില് പ്രതിപാദിക്കുന്നു.
പരിശോധകര് : മുഹമ്മദ് കുട്ടി അബൂബക്കര്
പ്രസാധകര് : കേരളാ നദ്വത്തുല് മുജാഹിദീന്
Source : http://www.islamhouse.com/p/329072