വിശുദ്ധ ഖുര്‍ആന്‍ » മലയാളം » പുസ്തകങ്ങള് » അല്‍ ഇസ്തിഗാസ
അല്‍ ഇസ്തിഗാസ
ഇസ്ലാമിന്റെ മൂലശിലയുമായി ബന്ധപ്പെട്ട വിഷയമാണ് ഇസ്തിഗാസ. വിശ്വാസികള്‍ ക്കിടയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്തിഗാസയെ സംബന്ധിച്ച വിശകലനമാണ് ഈ കൃതി. പരിശുദ്ധ ഖുര്ആനനിന്റേയും പ്രവാചക സുന്നത്തിന്റേയും പൂര്വദകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടേയും വെളിച്ചത്തില്‍ പ്രസ്തുത വിഷയം വസ്തുനിഷ്ഠമായ രീതിയില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. ഈ കൃതിയില്‍. ഇസ്തിഗാസാ സംബന്ധമായ സംശയങ്ങളുടെ ദുരീകരണത്തിന് അവലംബിക്കാവുന്ന ഒരമൂല്യ രചനയാണ് ഇത്.എഴുതിയത് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി
Source : http://www.islamhouse.com/p/314505
പുസ്തകങ്ങള്
- കിതാബുത്തൗഹീദ്വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തെ അപഗ്രഥന വിധേയമാക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം. മുസ്ലിം ലോകത്ത് വ്യാപകമായി കണ്ടു വരുന്ന ശിര്‍ക്കന്‍ വിശ്വാസങ്ങളേയും കര്‍മ്മങ്ങളെയും വ്യക്തമായും പ്രാമാണികമായും ഈ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നു.
എഴുതിയത് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്
പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി
പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി
Source : http://www.islamhouse.com/p/193215
- മൂന്നു അടിസ്ഥാന കാര്യങ്ങള്‍ അതിന്നുള്ള തെളിവുകള്‍ഏതൊരു മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന മതപാഠങ്ങളുണ്ട്. അവയില്‍ പ്രമുഖമാണ് അല്ലാഹുവിനെ അറിയുക, അവന്റെ പ്രവാചകനെ അറിയുക, താന്‍ ഹൃദയത്തിലുള്‍ക്കൊണ്ടിട്ടുള്ള മതത്തെ അറിയുക എന്നീ കാര്യങ്ങള്‍. പ്രസ്തുത കാര്യങ്ങളെ സംബന്ധിച്ച് ലളിതമായി വിവരിക്കുന്ന ലഘുരചനയാണ് ഇത്.
എഴുതിയത് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : ഡോ: മുഹമ്മദ് അശ്‌റഫ് മലൈബാരി
Source : http://www.islamhouse.com/p/333899
- മുസ്ലിം മര്യാദകള്‍ ദിനരാത്രങ്ങളില്‍മനുഷ്യ ജീവിതത്തിലെ വ്യത്യസ്ത വേളകളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. ഉറക്കമുണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള സമയങ്ങളില്‍ ഒരു വിശ്വാസി സൂക്ഷിച്ചു പോരേണ്ടുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു.
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍
പ്രസാധകര് : ഇസ്’ലാമിക് കാള്‍ &ഗൈഡന്‍സ് സെന്‍റര്‍-ഷിഫ
Source : http://www.islamhouse.com/p/329070
- തിരുനബിയുടെ പേരിലുള്ള സ്വലാത്തിന്റെ ശ്രേഷ്ഠതകള്‍സുന്നത്തില്‍ സ്ഥിരപ്പെടാത്ത ധാരാളം വൈകൃത രൂപങ്ങളും, ധാരാളം ദുരാചാരങ്ങളും സ്വലാത്തിന്റെ പേരില്‍ ഇന്ന് മുസ്ലിം സമുദായത്തില്‍ പ്രചരിച്ചിരിക്കുമ്പോള്‍ സുന്നത്ത് പിന്തുടര്ന്ന് പുണ്യം നേടാന്‍ സ്വലാത്ത് ചൊല്ലേണ്ടത് എങ്ങിനെ എന്ന് വിശദീകരിക്കുന്നു. മദീന ഇസ് ലാമിക് യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറും അനേകം വര്‍ഷങ്ങളായി മസ്ജിദുന്നബവിയില്‍ ദര്സു നടത്തിക്കൊണ്ടിരിക്കുന്ന മുദരിസുമായ ശൈഖ് അബ്ദുല്‍ മുഹസിന് അബ്ബാദ് അല്‍ ഹമദ് അറബിയില്‍ രചിച്ച കൃതിയുടെ വിവര്‍ത്തനം
എഴുതിയത് : അബ്ദുല്‍ മുഹ്സിന് ബ്നുഹമദ് അല്‍ ഇബാദ് അല്‍ബദര്‍
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : അബ്ദുല്‍ ലതീഫ് സുല്ലമി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/193808
- അടിസ്ഥാന വിശ്വാസം 200 ചോദ്യങ്ങളും ഉത്തരങ്ങളുംഒരാള്‍ യഥാര്‍ത്ഥ വിശ്വാസിയായി തീരണമെങ്കില്‍ ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ചില കാര്യങ്ങളില്‍ ദൃഢമായി യാതൊരു സംശയവുമില്ലാതെ വിശ്വസിക്കേണ്ടതുണ്ട്. അതിന് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ �അര്‍കാനുല്‍ ഈമാന്‍� എന്നാണ് പറയുന്നത്. അതായത് വിശ്വാസ കാര്യങ്ങള്‍. ഇതിന് ആറ് ഘടകങ്ങളാണ് ഉള്ളത്. ഈ കാര്യങ്ങള്‍ സവിസ്തരം വിശദമാക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ഈ കൊച്ചു പുസ്തകത്തില്‍ ഇതിനെ സംബന്ധിച്ചുള്ള ഇരുന്നൂറില്‍ പരം ചോദ്യങ്ങളും, അതിന് വിശുദ്ധഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ഉത്തരങ്ങളുമാണ് ഗ്രന്ഥ കര്‍ത്താവ് ഉള്കൊള്ളിച്ചിട്ടുള്ളത്.
എഴുതിയത് : ഹാഫിള് ബ്നു അഹ്’മദ് അല്‍ഹകമി
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
പരിഭാഷകര് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/339918