മലയാളം - സൂറ ബുറൂജ് - വിശുദ്ധ ഖുര്‍ആന്‍
Choose the reader


മലയാളം

സൂറ ബുറൂജ് - छंद संख्या 22
وَالسَّمَاءِ ذَاتِ الْبُرُوجِ ( 1 ) ബുറൂജ് - Ayaa 1
നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.
وَالْيَوْمِ الْمَوْعُودِ ( 2 ) ബുറൂജ് - Ayaa 2
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.
وَشَاهِدٍ وَمَشْهُودٍ ( 3 ) ബുറൂജ് - Ayaa 3
സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.
قُتِلَ أَصْحَابُ الْأُخْدُودِ ( 4 ) ബുറൂജ് - Ayaa 4
ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.
النَّارِ ذَاتِ الْوَقُودِ ( 5 ) ബുറൂജ് - Ayaa 5
അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.
إِذْ هُمْ عَلَيْهَا قُعُودٌ ( 6 ) ബുറൂജ് - Ayaa 6
അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.
وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ ( 7 ) ബുറൂജ് - Ayaa 7
സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു.
وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ ( 8 ) ബുറൂജ് - Ayaa 8
പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം.
الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ ( 9 ) ബുറൂജ് - Ayaa 9
ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ ( 10 ) ബുറൂജ് - Ayaa 10
സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്‌. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്‌.
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ ذَٰلِكَ الْفَوْزُ الْكَبِيرُ ( 11 ) ബുറൂജ് - Ayaa 11
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌; തീര്‍ച്ച. അതത്രെ വലിയ വിജയം.
إِنَّ بَطْشَ رَبِّكَ لَشَدِيدٌ ( 12 ) ബുറൂജ് - Ayaa 12
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.
إِنَّهُ هُوَ يُبْدِئُ وَيُعِيدُ ( 13 ) ബുറൂജ് - Ayaa 13
തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും.
وَهُوَ الْغَفُورُ الْوَدُودُ ( 14 ) ബുറൂജ് - Ayaa 14
അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,
ذُو الْعَرْشِ الْمَجِيدُ ( 15 ) ബുറൂജ് - Ayaa 15
സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും,
فَعَّالٌ لِّمَا يُرِيدُ ( 16 ) ബുറൂജ് - Ayaa 16
താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌.
هَلْ أَتَاكَ حَدِيثُ الْجُنُودِ ( 17 ) ബുറൂജ് - Ayaa 17
ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ?
فِرْعَوْنَ وَثَمُودَ ( 18 ) ബുറൂജ് - Ayaa 18
അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം).
بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ ( 19 ) ബുറൂജ് - Ayaa 19
അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌.
وَاللَّهُ مِن وَرَائِهِم مُّحِيطٌ ( 20 ) ബുറൂജ് - Ayaa 20
അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
بَلْ هُوَ قُرْآنٌ مَّجِيدٌ ( 21 ) ബുറൂജ് - Ayaa 21
അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.
فِي لَوْحٍ مَّحْفُوظٍ ( 22 ) ബുറൂജ് - Ayaa 22
സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്‌.

പുസ്തകങ്ങള്

  • മൂന്നു അടിസ്ഥാന കാര്യങ്ങള്‍ അതിന്നുള്ള തെളിവുകള്‍ഏതൊരു മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന മതപാഠങ്ങളുണ്ട്‌. അവയില്‍ പ്രമുഖമാണ്‌ അല്ലാഹുവിനെ അറിയുക, അവന്റെ പ്രവാചകനെ അറിയുക, താന്‍ ഹൃദയത്തിലുള്‍ക്കൊണ്ടിട്ടുള്ള മതത്തെ അറിയുക എന്നീ കാര്യങ്ങള്‍. പ്രസ്തുത കാര്യങ്ങളെ സംബന്ധിച്ച്‌ ലളിതമായി വിവരിക്കുന്ന ലഘുരചനയാണ്‌ ഇത്‌.

    എഴുതിയത് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി

    Source : http://www.islamhouse.com/p/333899

    Download :മൂന്നു അടിസ്ഥാന കാര്യങ്ങള്‍ അതിന്നുള്ള തെളിവുകള്‍മൂന്നു അടിസ്ഥാന കാര്യങ്ങള്‍ അതിന്നുള്ള തെളിവുകള്‍

  • സത്യ മതംഇസ്ലമിനെ കുറിച്ചുള്ള വളരെ ചെറിയ ഒരു പരിചയപ്പെടുത്തല്‍ മാത്രമാണീ കൊച്ചു കൃതി. ഇസ്ലാമിനെ അടുത്തറിയാന്‍ ഈ കൃതി സഹായിക്കും എന്നതില്‍ സംശയമില്ല

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : ഫോറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - സുല്‍ഫി

    Source : http://www.islamhouse.com/p/354866

    Download :സത്യ മതം

  • ഫോണിങ്ങിലെ മര്യാദകള്‍ഫോണ്‍ ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്‍ട്ടുണ്ട്‌. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച്‌ ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്‍ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക്‌ ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്‍ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ്‍ എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.

    എഴുതിയത് : ഷമീര്‍ മദീനി

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/383862

    Download :ഫോണിങ്ങിലെ മര്യാദകള്‍

  • നോമ്പ് സുപ്രധാന ഫത്വകള്‍വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്‍റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.

    എഴുതിയത് : അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുല്ലാഹ്‌ ബിന്‍ ബാസ്‌

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : അബ്ദുല്‍ റസാക്‌ ബാഖവി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/364921

    Download :നോമ്പ് സുപ്രധാന ഫത്വകള്‍നോമ്പ് സുപ്രധാന ഫത്വകള്‍

  • പര്‍ദ്ദപര്‍ദ്ദ ധരിക്കാന്‍ പ്രേരിപ്പിക്കുന്ന, അതിന്റെ ഗുണ ഗണങ്ങള്‍ പറയുന്ന,അതിനെതിരില്‍ ഉദ്ധരിക്കുന്ന ആരോപണങ്ങളുടെ നിജസ്തിഥി വിലയിരുത്തുന്ന ഒരു കൊച്ചു പുസ്തകം

    എഴുതിയത് : ദാറുല്‍ വത്വന്‍ വൈഞ്ഞാനിക വിഭാഗം

    പരിശോധകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    പരിഭാഷകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെ‍ന്‍റര്‍-വെസ്റ്റ് ദീര-രിയാദ്

    Source : http://www.islamhouse.com/p/199800

    Download :പര്‍ദ്ദപര്‍ദ്ദ