മലയാളം - സൂറ തക് വീര്‍ - വിശുദ്ധ ഖുര്‍ആന്‍
Choose the reader


മലയാളം

സൂറ തക് വീര്‍ - छंद संख्या 29
إِذَا الشَّمْسُ كُوِّرَتْ ( 1 ) തക് വീര്‍ - Ayaa 1
സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,
وَإِذَا النُّجُومُ انكَدَرَتْ ( 2 ) തക് വീര്‍ - Ayaa 2
നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,
وَإِذَا الْجِبَالُ سُيِّرَتْ ( 3 ) തക് വീര്‍ - Ayaa 3
പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,
وَإِذَا الْعِشَارُ عُطِّلَتْ ( 4 ) തക് വീര്‍ - Ayaa 4
പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,
وَإِذَا الْوُحُوشُ حُشِرَتْ ( 5 ) തക് വീര്‍ - Ayaa 5
വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,
وَإِذَا الْبِحَارُ سُجِّرَتْ ( 6 ) തക് വീര്‍ - Ayaa 6
സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,
وَإِذَا النُّفُوسُ زُوِّجَتْ ( 7 ) തക് വീര്‍ - Ayaa 7
ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,
وَإِذَا الْمَوْءُودَةُ سُئِلَتْ ( 8 ) തക് വീര്‍ - Ayaa 8
(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,
بِأَيِّ ذَنبٍ قُتِلَتْ ( 9 ) തക് വീര്‍ - Ayaa 9
താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്‌.
وَإِذَا الصُّحُفُ نُشِرَتْ ( 10 ) തക് വീര്‍ - Ayaa 10
(കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.
وَإِذَا السَّمَاءُ كُشِطَتْ ( 11 ) തക് വീര്‍ - Ayaa 11
ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍
وَإِذَا الْجَحِيمُ سُعِّرَتْ ( 12 ) തക് വീര്‍ - Ayaa 12
ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.
وَإِذَا الْجَنَّةُ أُزْلِفَتْ ( 13 ) തക് വീര്‍ - Ayaa 13
സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.
عَلِمَتْ نَفْسٌ مَّا أَحْضَرَتْ ( 14 ) തക് വീര്‍ - Ayaa 14
ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്‌.
فَلَا أُقْسِمُ بِالْخُنَّسِ ( 15 ) തക് വീര്‍ - Ayaa 15
പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
الْجَوَارِ الْكُنَّسِ ( 16 ) തക് വീര്‍ - Ayaa 16
സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും
وَاللَّيْلِ إِذَا عَسْعَسَ ( 17 ) തക് വീര്‍ - Ayaa 17
രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,
وَالصُّبْحِ إِذَا تَنَفَّسَ ( 18 ) തക് വീര്‍ - Ayaa 18
പ്രഭാതം വിടര്‍ന്ന് വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.)
إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ ( 19 ) തക് വീര്‍ - Ayaa 19
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.
ذِي قُوَّةٍ عِندَ ذِي الْعَرْشِ مَكِينٍ ( 20 ) തക് വീര്‍ - Ayaa 20
ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ)
مُّطَاعٍ ثَمَّ أَمِينٍ ( 21 ) തക് വീര്‍ - Ayaa 21
അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ)
وَمَا صَاحِبُكُم بِمَجْنُونٍ ( 22 ) തക് വീര്‍ - Ayaa 22
നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ,
وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ ( 23 ) തക് വീര്‍ - Ayaa 23
തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌.
وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ ( 24 ) തക് വീര്‍ - Ayaa 24
അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല.
وَمَا هُوَ بِقَوْلِ شَيْطَانٍ رَّجِيمٍ ( 25 ) തക് വീര്‍ - Ayaa 25
ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.
فَأَيْنَ تَذْهَبُونَ ( 26 ) തക് വീര്‍ - Ayaa 26
അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്‌?
إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ ( 27 ) തക് വീര്‍ - Ayaa 27
ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
لِمَن شَاءَ مِنكُمْ أَن يَسْتَقِيمَ ( 28 ) തക് വീര്‍ - Ayaa 28
അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.
وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ رَبُّ الْعَالَمِينَ ( 29 ) തക് വീര്‍ - Ayaa 29
ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.

പുസ്തകങ്ങള്

  • യതാര്‍ത്ഥ മതംഇസ്ലാം ഒരു വ്യക്തിയിലേക്കോ വര്‍ഗ്ഗത്തിലേക്കോ ചേര്‍ത്ത്‌ പറയുന്ന നാമമല്ല. ഇസ്ലാം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മതമാണ്. യേശുക്രിസ്തുവിനു ശേഷം ക്രിസ്തുമതമെന്നും, ഗൗതമ ബുദ്ധനന്നു ശേഷം ബുദ്ധമതമെന്നും ,കാറല്‍ മാര്‍ക്സിനു ശേഷം മര്‍ക്സിസമെന്നും അറിയപ്പെടുന്നതു പോലെ ഒരു വ്യക്തിയുടെ പേരിലല്ല ഇസ്ലാം മതം അറിയപ്പെടുന്നത്‌. ഇസ്ലാമിനെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ലഖുകൃതി.

    എഴുതിയത് : ബിലാല്‍ ഫിലിപ്സ്

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/354852

    Download :യതാര്‍ത്ഥ മതം

  • പദാര്‍ത്ഥത്തിന്റെ പൊരുള്‍എന്താണ് പദാര്‍ത്ഥം? പദാര്‍ത്ഥലോകത്തെ വൈവിധ്യങ്ങള്‍ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്‍ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്ന കൃതി

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    Source : http://www.islamhouse.com/p/206605

    Download :പദാര്‍ത്ഥത്തിന്റെ പൊരുള്‍പദാര്‍ത്ഥത്തിന്റെ പൊരുള്‍

  • സ്നേഹപൂര്‍വ്വം മമ്മിക്ക്‌ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്‍ഹമായ ഗ്രന്ഥമാണ്‌. തന്റെ അമ്മയെ സ്നേഹപൂര്‍വം സംബോധന ചെയ്തു കൊണ്ട് ‌, ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള്‍ ബൈബിളില്‍ നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ്‌ ഇതിലുള്ളത്‌. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്‍ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്‍ത്രി ഇതില്‍ കൃത്യമായി സമര്‍ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിത രചനയാണ്‌ ഈ കൃതി.

    പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി

    Source : http://www.islamhouse.com/p/358876

    Download :സ്നേഹപൂര്‍വ്വം മമ്മിക്ക്‌

  • സ്വൂഫിസം പ്രമാണങ്ങളുടെ വെളിച്ചത്തില്‍സ്വൂഫിസത്തിന്റെ വസ്തുത, സ്വൂഫീ ഗ്രന്ഥങ്ങളിലൂടെ, സ്വൂഫികളുടെ കറാമത്തുകള്‍, ജിഹാദും സ്വൂഫികളും, ആരാണ്‌ അല്ലാഹുവിന്റെ വലിയ്യ്‌? പിശാചിന്റെ വലിയ്യുകള്‍, : ക്വസീദത്തുല്‍ ബുര്ദി, ദലാഇലുല്‍ ഖൈറാത്ത്‌ തുടങ്ങിയ വിഷയങ്ങള്‍ ഖുര്‍ ആനിന്റെയും സുന്നത്തിന്റെയും വെളിച്ച്ത്തില്‍ വിശകലന വിധേയമാക്കുന്ന പഠനം.

    എഴുതിയത് : മുഹമ്മദ് ജമീല്‍ സൈനു

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പരിഭാഷകര് : മുഹമ്മദ് കബീര്‍ സലഫി

    Source : http://www.islamhouse.com/p/294909

    Download :സ്വൂഫിസം പ്രമാണങ്ങളുടെ വെളിച്ചത്തില്‍സ്വൂഫിസം പ്രമാണങ്ങളുടെ വെളിച്ചത്തില്‍

  • കൂടിക്കാഴ്ച്ചഇസ്ലാമിനെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്‍ഭ പണ്ഡിതന്‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌ മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്‍ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു.

    എഴുതിയത് : അബ്ദുല്‍ ഹമീദ്‌ മദനി

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/329076

    Download :കൂടിക്കാഴ്ച്ച