മലയാളം - സൂറ ഖിയാമ - വിശുദ്ധ ഖുര്‍ആന്‍
Choose the reader


മലയാളം

സൂറ ഖിയാമ - छंद संख्या 40
لَا أُقْسِمُ بِيَوْمِ الْقِيَامَةِ ( 1 ) ഖിയാമ - Ayaa 1
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു.
وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ ( 2 ) ഖിയാമ - Ayaa 2
കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ ( 3 ) ഖിയാമ - Ayaa 3
മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?
بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ ( 4 ) ഖിയാമ - Ayaa 4
അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.
بَلْ يُرِيدُ الْإِنسَانُ لِيَفْجُرَ أَمَامَهُ ( 5 ) ഖിയാമ - Ayaa 5
പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ ( 6 ) ഖിയാമ - Ayaa 6
എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.
فَإِذَا بَرِقَ الْبَصَرُ ( 7 ) ഖിയാമ - Ayaa 7
എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും
وَخَسَفَ الْقَمَرُ ( 8 ) ഖിയാമ - Ayaa 8
ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും
وَجُمِعَ الشَّمْسُ وَالْقَمَرُ ( 9 ) ഖിയാമ - Ayaa 9
സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!
يَقُولُ الْإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ ( 10 ) ഖിയാമ - Ayaa 10
അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.
كَلَّا لَا وَزَرَ ( 11 ) ഖിയാമ - Ayaa 11
ഇല്ല. യാതൊരു രക്ഷയുമില്ല.
إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ ( 12 ) ഖിയാമ - Ayaa 12
നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍.
يُنَبَّأُ الْإِنسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ ( 13 ) ഖിയാമ - Ayaa 13
അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും.
بَلِ الْإِنسَانُ عَلَىٰ نَفْسِهِ بَصِيرَةٌ ( 14 ) ഖിയാമ - Ayaa 14
തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.
وَلَوْ أَلْقَىٰ مَعَاذِيرَهُ ( 15 ) ഖിയാമ - Ayaa 15
അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ ( 16 ) ഖിയാമ - Ayaa 16
നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട.
إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ ( 17 ) ഖിയാമ - Ayaa 17
തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ ( 18 ) ഖിയാമ - Ayaa 18
അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.
ثُمَّ إِنَّ عَلَيْنَا بَيَانَهُ ( 19 ) ഖിയാമ - Ayaa 19
പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
كَلَّا بَلْ تُحِبُّونَ الْعَاجِلَةَ ( 20 ) ഖിയാമ - Ayaa 20
അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
وَتَذَرُونَ الْآخِرَةَ ( 21 ) ഖിയാമ - Ayaa 21
പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ( 22 ) ഖിയാമ - Ayaa 22
ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും
إِلَىٰ رَبِّهَا نَاظِرَةٌ ( 23 ) ഖിയാമ - Ayaa 23
അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.
وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ ( 24 ) ഖിയാമ - Ayaa 24
ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.
تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ ( 25 ) ഖിയാമ - Ayaa 25
ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും.
كَلَّا إِذَا بَلَغَتِ التَّرَاقِيَ ( 26 ) ഖിയാമ - Ayaa 26
അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും,
وَقِيلَ مَنْ ۜ رَاقٍ ( 27 ) ഖിയാമ - Ayaa 27
മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും,
وَظَنَّ أَنَّهُ الْفِرَاقُ ( 28 ) ഖിയാമ - Ayaa 28
അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും,
وَالْتَفَّتِ السَّاقُ بِالسَّاقِ ( 29 ) ഖിയാമ - Ayaa 29
കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,
إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ ( 30 ) ഖിയാമ - Ayaa 30
അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.
فَلَا صَدَّقَ وَلَا صَلَّىٰ ( 31 ) ഖിയാമ - Ayaa 31
എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.
وَلَٰكِن كَذَّبَ وَتَوَلَّىٰ ( 32 ) ഖിയാമ - Ayaa 32
പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ ( 33 ) ഖിയാമ - Ayaa 33
എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി
أَوْلَىٰ لَكَ فَأَوْلَىٰ ( 34 ) ഖിയാമ - Ayaa 34
(ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.
ثُمَّ أَوْلَىٰ لَكَ فَأَوْلَىٰ ( 35 ) ഖിയാമ - Ayaa 35
വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ
أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى ( 36 ) ഖിയാമ - Ayaa 36
മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌!
أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ ( 37 ) ഖിയാമ - Ayaa 37
അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?
ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ ( 38 ) ഖിയാമ - Ayaa 38
പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു.
فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ ( 39 ) ഖിയാമ - Ayaa 39
അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ ( 40 ) ഖിയാമ - Ayaa 40
അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?

പുസ്തകങ്ങള്

  • വിശ്വാസവൈകല്യങ്ങള്‍ശൈഖ്‌ അബ്ദുല്ലാഹിബ്‌നു ബാസിണ്റ്റെ "അല്‍-ഖവാദിഹു ഫില്‍ അഖീദ:" എന്ന കൃതിയുടെ വിവര്ത്ത നം. വിശ്വാസകാര്യങ്ങളില്‍ മുസ്‌ലിം സമുദായത്തില്‍ സംഭവിച്ചിട്ടുള്ള വിവിധ തരത്തിലുള്ള വൈകല്യങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹുവു അല്ലാത്തവരെ വിളിച്ചു പ്രാര്ത്ഥിെക്കുക, അവന്‍ അല്ലാത്തവര്ക്കുി നേര്ച്ച ക്കള്‍ നല്കുതക, അവനല്ലാതതവരെ കൊണ്ട്‌ സത്യം ചെയ്യുക തുടങ്ങിയ വിഷയങ്ങളുടെ വിധികള്‍ വിശദമാക്കുന്നു.

    എഴുതിയത് : അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുല്ലാഹ്‌ ബിന്‍ ബാസ്‌

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പരിഭാഷകര് : ശാക്കിര്‍ ഹുസൈന്‍ സ്വലാഹി

    Source : http://www.islamhouse.com/p/289135

    Download :വിശ്വാസവൈകല്യങ്ങള്‍വിശ്വാസവൈകല്യങ്ങള്‍

  • സെപ്തംബര്‍ 11, ഇസ്ലാമിനു പറയാനുള്ളത്‌സെപ്റ്റംബര്‍ 11 നുശേഷം ഇസ്ലാമിനെയും മുസ്‌ലിംകളെയും തമസ്കരിക്കുവാന്‍ വേണ്ടി മീഡിയ നടത്തു പരാക്രമങ്ങള്‍ക്കു നടുവില്‍ ഇസ്ലാമി ന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്നതിന്നും തെ റ്റിദ്ധാരണകള്‍ നീക്കുതിനുംവേണ്ടി അബുല്‍ ഹസന്‍ മാലിക്‌ അല്‍ അഖ്ദര്‍ ക്രോഡീകരിച്ച ഏതാനും ലേഖനങ്ങളുടെ മലയാളഭാഷാന്തരമാണിത്‌. വഹാബിസം ,സലഫിയ്യയും ഭീകരവാദവും ,സലഫിയ്യയും ജിഹാദും, ബിന്‍ലാദനെക്കുറിച്ച പണ്ഡിത പ്രസ്താവനകള്‍ , താലിബാനും സലഫിയ്യയും മുതലായവ വിശദീകരിക്കുന്നു.

    പരിശോധകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/383860

    Download :സെപ്തംബര്‍ 11, ഇസ്ലാമിനു പറയാനുള്ളത്‌സെപ്തംബര്‍ 11, ഇസ്ലാമിനു പറയാനുള്ളത്‌

  • അല്ലാഹുപ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്‍ക്കിടയില്‍ വിഭിന്നമാണ്‌. വിശുദ്ധ ഖുര്‍ആനാണ്‌ യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്‌. കേവലം ഒരു ശക്തിയോ, നിര്‍ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്‌. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ്‌ അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്‍കുന്ന കനപ്പെട്ട കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്‍ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്‍ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്‍ സംശയമില്ല.

    എഴുതിയത് : മുഹമ്മദ് ഉഥ്മാന്‍

    പരിശോധകര് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/334718

    Download :അല്ലാഹു

  • ഫോണിങ്ങിലെ മര്യാദകള്‍ഫോണ്‍ ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്‍ട്ടുണ്ട്‌. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച്‌ ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്‍ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക്‌ ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്‍ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ്‍ എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.

    എഴുതിയത് : ഷമീര്‍ മദീനി

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/383862

    Download :ഫോണിങ്ങിലെ മര്യാദകള്‍

  • രക്ഷയുടെ കപ്പല്‍ഇസ്ലാമിക സമൂഹത്തില്‍ വന്ന്‌ ഭവിച്ചിട്ടുള്ള അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും സ്വാധീനങ്ങളെ വസ്തുതാപരമായി വിലയിരുത്തുകയാണ്‌ ഈ ഗ്രന്ഥത്തില്‍. വിശ്വാസികളിലേക്ക്‌ ശിര്ക്ക് ‌ കടന്ന്‌വരുന്നതിന്റെ വഴികളെ വിശകലനം ചെയ്യുകയും യഥാര്ത്ഥസ തൗഹീദില്‍ ഉറച്ചു നില്ക്കാചനുള്ള മാര്ഗിങ്ങളെ വ്യക്തമാക്കുകയും ചെയ്യുന്ന ഈ കൃതി വായനക്കാരന്റെ ഹൃദയത്തില്‍ ചലനമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    എഴുതിയത് : മുഹമ്മദ് ഇബുനു അബ്ദു റഹ്’മാന്‍ അല്‍ അരീഫി

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പരിഭാഷകര് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

    Source : http://www.islamhouse.com/p/266267

    Download :രക്ഷയുടെ കപ്പല്‍രക്ഷയുടെ കപ്പല്‍