വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » പുകവലി മാരകമാണ്; നിഷിദ്ധവും
പുകവലി മാരകമാണ്; നിഷിദ്ധവും
ജനങ്ങള് നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച് രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്. അതു മ്ളേഛമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്ക്കി ടയില് അതു വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതു നിഷിദ്ധമാണെന്നു മനസ്സിലാവാന് അധികം പ്രയാസപ്പെടേണ്ടതില്ല. പുകവലിയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും അതു സമൂഹത്തില് സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.എഴുതിയത് : ദാറുല് വത്വന് വൈഞ്ഞാനിക വിഭാഗം
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി
Source : http://www.islamhouse.com/p/280632
പുസ്തകങ്ങള്
- വ്രതാനുഷ്ഠാനവും ഫിത്‘ര് സകാത്തുംവിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്, സുന്നത്തുകള്, ശ്രേഷ്ഠതകള് എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല് ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള് എന്നിവയും ഇതില് വിവരിക്കപ്പെടുന്നു.
എഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര് സലഫി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/320140
- 'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'ഇസ്ലാമിനേയും അഹ്'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച് കൊണ്ട് തന്നെ അനാവരണം ചെയ്യാന് ഗ്രന്ഥകര്ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്ണായക സന്ദര്ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ സഹപാഠികളും സഹപ്രവര്ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ് ഈ രചനയെന്ന് വ്യക്തമാകും. യഥാര്ത്ഥത്തില് ഇമാമുമാരായി ശിയാക്കള് പരിചയപ്പെടുത്തുന്നവര് അവരിലേക്ക് ചാര്ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില് നിന്ന് പരിശുദ്ധരാണെന്ന് തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
എഴുതിയത് : ഹുസൈന് അല് മൂസവീ
Source : http://www.islamhouse.com/p/190565
- എളുപ്പമുള്ള ഹജ്ജ്വീട്ടില് നിന്നിറങ്ങി തിരിച്ചെത്തുന്നത് വരേയുള്ള ഹജ്ജ് നിര്വ്വഹിക്കാനാവശ്യമായ കര്മ്മങ്ങള്, ദുല്ഹജ്ജ് 8,9,10 എന്നീ ദിവസങ്ങളിലെ അനുഷ്ടാനങ്ങള്, ഇഹ്രാമില് പ്രവേശിച്ചാല് ചെയ്യാന് പാടില്ലാത്ത കാര്യങ്ങള് തുടങ്ങിയവ ലളിതമായി വിവരിക്കുന്നു.
എഴുതിയത് : അബ്ദുസ്സലാം മോങ്ങം
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
Source : http://www.islamhouse.com/p/226537
- നാല് ശ്രേഷ്ഠ വചനങ്ങളുടെ മഹത്വങ്ങള്സുബ്ഹാനല്ലഹ്, അല്ഹംلദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര് എന്നീ വചനങ്ങളുടെ ശ്രേഷ്ഠതയും പ്രതിഫലവും പ്രമാണങ്ങളുടെ അടിസ്ഥാനന്ത്തില് വിശദീകരിക്കുന്നു.
എഴുതിയത് : അബ്ദു റസാഖ് ബ്നു അബ്ദുല് മുഹ്’സിന് അല് ഇബാദുല് ബദര്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/318306
- ആഗ്രഹ സഫലീകരണംആഗ്രഹങ്ങള് മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്ഭങ്ങളില് തങ്ങളുടെ മാത്രം കഴിവുകള് കൊണ്ട് അവയെ നേരിടാന് കഴിയില്ല എന്ന് മനസ്സിലാവുമ്പോള് മനുഷ്യന് അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്ഗദര്ശനം നല്കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള് ഇത്തരം സന്ദര്ഭങ്ങളെ എങ്ങനെയാണ് നേരിട്ടത് എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില് പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്ത്ഥ ദൈവമല്ലാത്ത മനുഷ്യര് പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ നിരര്ത്ഥകതയെ കുറിച്ചും ഈ പുസ്തകത്തില് പ്രതിപാദിക്കുന്നു.
പരിശോധകര് : മുഹമ്മദ് കുട്ടി അബൂബക്കര്
പ്രസാധകര് : കേരളാ നദ്വത്തുല് മുജാഹിദീന്
Source : http://www.islamhouse.com/p/329072