വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » വ്രതാനുഷ്ഠാനവും ഫിത്‘ര് സകാത്തും
വ്രതാനുഷ്ഠാനവും ഫിത്‘ര് സകാത്തും
വിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്, സുന്നത്തുകള്, ശ്രേഷ്ഠതകള് എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല് ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള് എന്നിവയും ഇതില് വിവരിക്കപ്പെടുന്നു.എഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര് സലഫി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/320140
പുസ്തകങ്ങള്
- സെപ്തംബര് 11, ഇസ്ലാമിനു പറയാനുള്ളത്സെപ്റ്റംബര് 11 നുശേഷം ഇസ്ലാമിനെയും മുസ്ലിംകളെയും തമസ്കരിക്കുവാന് വേണ്ടി മീഡിയ നടത്തു പരാക്രമങ്ങള്ക്കു നടുവില് ഇസ്ലാമി ന്റെ യഥാര്ത്ഥ ചിത്രം വ്യക്തമാക്കുന്നതിന്നും തെ റ്റിദ്ധാരണകള് നീക്കുതിനുംവേണ്ടി അബുല് ഹസന് മാലിക് അല് അഖ്ദര് ക്രോഡീകരിച്ച ഏതാനും ലേഖനങ്ങളുടെ മലയാളഭാഷാന്തരമാണിത്. വഹാബിസം ,സലഫിയ്യയും ഭീകരവാദവും ,സലഫിയ്യയും ജിഹാദും, ബിന്ലാദനെക്കുറിച്ച പണ്ഡിത പ്രസ്താവനകള് , താലിബാനും സലഫിയ്യയും മുതലായവ വിശദീകരിക്കുന്നു.
പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/383860
- സ്നേഹപൂര്വ്വം മമ്മിക്ക്ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള് ബൈബിളില് നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്ത്രി ഇതില് കൃത്യമായി സമര്ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന് സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
പരിശോധകര് : മുഹമ്മദ് കബീര് സലഫി
Source : http://www.islamhouse.com/p/358876
- കൂടിക്കാഴ്ച്ചഇസ്ലാമിനെതിരെ വിമര്ശകര് ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്ഭ പണ്ഡിതന് ചെറിയമുണ്ടം അബ്ദുല്ഹമീദ് മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില് രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു.
എഴുതിയത് : അബ്ദുല് ഹമീദ് മദനി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/329076
- ശുദ്ധീകരണം ഒരു സമഗ്ര പഠനംശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്മശാസ്ത്ര പുസ്തകങ്ങളില് ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള് കോര്ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്ക്ക് സുഗ്രാഹ്യമാവുന്ന തരത്തില് ലളിതമായ ശൈലിയില് വിശദീകരിക്കുന്നു.
എഴുതിയത് : അബ്ദുല് റഹ്മാന് അല്-ശീഹ
പരിശോധകര് : അബ്ദുല് ലതീഫ് സുല്ലമി
പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്
Source : http://www.islamhouse.com/p/329074
- ശിര്ക്ക് : വിവരണം, വിഭജനം, വിധികള്ശിര്ക്കു മായി ബന്ധപ്പെട്ട അതിന്റെ വിവരണം, വിഭജനം, വിധികള്, അപകടങ്ങള് എന്നീ വിഷയങ്ങളില് വന്നിട്ടുള്ള സുപ്രധാനങ്ങളായ ഏതാനും ചോദ്യങ്ങളും അവക്ക് സൗദി അറേബ്യയിലെ ‘അല്ലാജ്നത്തു ദായിമ ലില് ബുഹൂതി വല് ഇഫ്താ നല്കിയയ ഫത്`വകളുടെ വിവര്ത്തലനം. ഇസ്തിഗാസയുടെ വിഷയത്തില് പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പ്രത്യേകം അനുബന്ധ കുറിപ്പ് ഇതിന്റെ സവിശേഷതയാണ്.
എഴുതിയത് : അബ്ദുല് ജബ്ബാര് മദീനി
പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി
Source : http://www.islamhouse.com/p/294911












