വിശുദ്ധ ഖുര്‍ആന്‍ » മലയാളം » പുസ്തകങ്ങള് » ശാന്തി ദൂത്
ശാന്തി ദൂത്
ഇസ്ലാമിക പാഠങ്ങളെ സംബന്ധിച്ചും അതിന്റെ സവിശേഷതകളെ സംബന്ധിച്ചും വ്യക്തമാക്കുന്ന കൃതിയാണ് ഇത്. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും പ്രയോജനം കൊണ്ട് മികച്ചതാണ് ഈ കൃതി. ആരാണ് സ്രഷ്ടാവ്, ആരാണ് സാക്ഷാല്‍ ആരാധ്യന്‍, മനുഷ്യ ജീവിതത്തിന്റെ ദൗത്യവും ലക്ഷ്യവുമെന്ത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ഇതില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. ശൈലീ സരളതകൊണ്ട് സമ്പന്നമാണ് ഈ ലഘു ഗ്രന്ഥം. അല്ലാഹു നമുക്കിതിനെ ഉപകാരപ്രദമാക്കിത്തീര്‍ക്കട്ടെ.'എഴുതിയത് : മുഹ്’യുദ്ദീന്‍ തരിയോട്
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര് : ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - ഒനൈസ
Source : http://www.islamhouse.com/p/329080
പുസ്തകങ്ങള്
- സന്താന പരിപാലനംഐഹിക ലോകത്തെ സൗന്ദര്യവും വിഭവങ്ങളുമായ സന്താനങ്ങളെ വിവിധ ഘട്ടങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് വളര്‍ത്തേണ്ടത് എങ്ങിനെ എന്ന് മക്കയിലെ വിഖ്യാത സലഫി പണ്ഡിതനായ മുഹമ്മദ് ജമീല്‍ സൈനു ഈ കൃതിയിലൂടെ വിശദീകരിക്കുന്നു.
എഴുതിയത് : മുഹമ്മദ് ജമീല്‍ സൈനു
പരിശോധകര് : മുഹമ്മദ് ഷമീര്‍ മദീനി
പരിഭാഷകര് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ്
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/60229
- മൂന്നു അടിസ്ഥാന കാര്യങ്ങള്‍ അതിന്നുള്ള തെളിവുകള്‍ഏതൊരു മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന മതപാഠങ്ങളുണ്ട്. അവയില്‍ പ്രമുഖമാണ് അല്ലാഹുവിനെ അറിയുക, അവന്റെ പ്രവാചകനെ അറിയുക, താന്‍ ഹൃദയത്തിലുള്‍ക്കൊണ്ടിട്ടുള്ള മതത്തെ അറിയുക എന്നീ കാര്യങ്ങള്‍. പ്രസ്തുത കാര്യങ്ങളെ സംബന്ധിച്ച് ലളിതമായി വിവരിക്കുന്ന ലഘുരചനയാണ് ഇത്.
എഴുതിയത് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : ഡോ: മുഹമ്മദ് അശ്‌റഫ് മലൈബാരി
Source : http://www.islamhouse.com/p/333899
- ഇസ്ലാമിലെ നന്മകള്‍ഇസ്‌ലാം ഏത് കോണിലൂടെ നോക്കിയാലും സമ്പൂര്‍ണമാണ്, അതിന്റെ മുഴുവന്‍ കല്‍പനകളും, മതനിയമങ്ങളും, സര്‍വ്വ വിരോധങ്ങളും, മുഴുവന്‍ ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്, മുസ്ലിമിന് മതനിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല്‍ സഹായകമാവും. അത് പോലെ വ്യതിചലിച്ച് പോയവന്ന് അതില്‍ നിന്ന് പിന്തിരിയാനും സന്മാര്‍ഗിയാവാനും പ്രേരണ ലഭിക്കുന്നു.
എഴുതിയത് : വിജ്ഞാന ഗവേഷണ വകുപ്പ് - ജാമിഅ ഇസ്ലാമിയ
Source : http://www.islamhouse.com/p/191788
- നോമ്പ് സുപ്രധാന ഫത്വകള്‍വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്‍റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
എഴുതിയത് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : അബ്ദുല്‍ റസാക് ബാഖവി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/364921
- മുസ്ലിം മര്യാദകള്‍ ദിനരാത്രങ്ങളില്‍മനുഷ്യ ജീവിതത്തിലെ വ്യത്യസ്ത വേളകളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. ഉറക്കമുണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള സമയങ്ങളില്‍ ഒരു വിശ്വാസി സൂക്ഷിച്ചു പോരേണ്ടുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു.
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍
പ്രസാധകര് : ഇസ്’ലാമിക് കാള്‍ &ഗൈഡന്‍സ് സെന്‍റര്‍-ഷിഫ
Source : http://www.islamhouse.com/p/329070












